എറണാകുളം ജില്ലാ നിവാസികളുടെയും പല്ലാരിമംഗലം സി എച്ച് സെൻറർ ഗ്ലോബൽ (ഒമാൻ) അംഗങ്ങളുടെയും എറണാകുളം ജില്ലാ കെഎംസിസി ഭാരവാഹികളുടെയും കുടുംബ സംഗമം ബർക്കയിൽ മോഡേൺ റെസ്റ്റോറന്റിൽ ശനിയാഴ്ച നടത്തി .
ഗൾഫിലും നാട്ടിലുമായി കെഎംസിസി, സി എച് സെന്റർ, പല്ലാരിമംഗലം കൂട്ടായിമാ എന്നീ സംഘടനകൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രത്യേഗം പരാമർശിച്ചു.
യോഗത്തിൽ അധ്യക്ഷനായി സി എച്ച് സെൻറർ ഗ്ലോബൽ കമ്മിറ്റി രക്ഷാധികാരി മുഹമ്മദ് മുറിയോടിയും സൈതു കുഞ്ഞ് പുറയാർ യോഗം ഉൽഘാടനം നിർവഹിച്ചു ഫൈസൽ ആലുവയും (KMCC ) സ്വാഗതവും പല്ലാരിമംഗലം കൂട്ടായിമ ഒമാൻ കോഡിനേറ്റർ മുഹമ്മദ് ഷാമുഖ്യപ്രഭാഷണം നടത്തി സജി പുളിക്കുന്നെ പടി നന്ദിയും പറഞ്ഞു. ഒമാനിൽ ഹൃസ്വ സന്ദർശനത്തിന് എത്തിയ മുസ്ലിം ലീഗ് ജില്ല കമ്മറ്റി മെമ്പറും ,എൽ എൻ എസ് ജില്ല പ്രസിഡന്റ്റുമായ സൈതു കുഞ്ഞ് പുറയാറിനെ ചടങ്ങിൽ സലാം കൈന്തിക്കര ഷാൾ അണിയിച്ച് ആദരിച്ചു. ഒമാൻ പല്ലാരികൂട്ടം മെമ്പർ ഷാജി എന്നെ അറിയിച്ചു.
ബാബു മുഹമ്മദ് മുറിയോടിയിൽ, ജിതിൻ മുഹമ്മദ്, നദിർഷാ കടുപ്പാടം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
യോഗം രാത്രി 10 മണിയോടെ അവസാനിച്ചു.