അമിറാത്ത് ബോഷർ മലയോര പാത അടച്ചു. തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകി വിദ്യാഭ്യാസ മന്ത്രാലയം. മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ഗതാഗത തടസ്സവും നേരിട്ടു.

മസ്കറ്റ് :
ഒമാനിൽ വിവിധയിടങ്ങളിൽ മഴ തുടങ്ങി. മഴ കനക്കുമെന്നും  ബുധനാഴ്ചവരെ ശക്തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ മഴ ലഭിക്കുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി യുടെ മുന്നറിയിപ്പ്.  ആലിപ്പഴ വർഷവും ഉണ്ടാകും.   തെക്ക്-വടക്ക് ബാത്തിന,മുസന്ദം, ദാഹിറ, മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ബുറൈമി,  എന്നീ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിന്‍റെ ചില ഭാഗങ്ങളിലുമായിരിക്കും മഴ ലഭിക്കുക .  പ്രതികൂല കാലാവസ്ഥയെത്തുടർന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും  തിങ്കളാഴ്ച അവധി അവധി അറിയിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ ഇന്റര്നാഷണങ്ങൾ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് 2024 ഫെബ്രുവരി 12 തിങ്കളാഴ്ച പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക്  ഒമാനിലെ തൊഴിൽ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.

അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ ജീവനക്കാർക്ക് അവധി ബാധകമല്ല.
. മുൻകരുതൽ നടപടിയുടെ ഭാഗമായി അമിറാത്ത് – ബോഷർ  മലയോര റോഡ് ഇരുവശങ്ങളിലും നിന്നും അടച്ചു.  . മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽതീരങ്ങളിലും തിരമാലകൾ രണ്ടു മുതൽ 3.5 മീറ്റർ വരെ ഉയർന്നേക്കും.  മണിക്കൂറിൽ 28 മുതൽ 64 കിലോമീറ്റർവരെ വേഗത്തിലായിരിക്കും കാറ്റ് വീശുക.വാദികൾ നിറഞ്ഞൊഴുകും. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ പൗരന്മാരും താമസക്കാരും  ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസും സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി.   വാദികളിൽ ഇറങ്ങരുതെന്നും വെള്ളക്കെട്ടുകളിലൂടെ വാഹനമോടിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. മരങ്ങൾക്കും വൈദ്യത പോസ്റ്റുകൾക്കും താഴെ നിൽക്കരുത്. കെട്ടിടങ്ങൾക്ക് മുകളിൽ ഭാരം കുറഞ്ഞ വസ്തുക്കൾ ഉണ്ടെങ്കിൽ പറക്കാത്ത വിധം സുരക്ഷിതമാക്കണം .  കടൽത്തീരത്ത് പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്നും മുങ്ങിമരണ സംഭവങ്ങൾ ഒഴിവാക്കാൻ അവരുടെ കുട്ടികളെ നിരീക്ഷിക്കണമെന്നും സിവിൽ ഡിഫൻസ്  അഭ്യർത്ഥിച്ചു. അടിയന്തിര ഘട്ടങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറായ 999 ലോ 2434366 എന്ന നമ്പറിലോ ബന്ധപ്പെടാമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *