മസ്കറ്റ്: മഹാരാഷ്ട്ര രത്നഗിരി, മണ്ടങ്ങാട് മുസമ്മിൽ ഹുസൈൻ ഖാൻ മകൻ അർഷാദ് (27) ഒമാനിലെ ഖ്വറിയാത്തിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു.
ഖ്വറിയാത്തിൽ വെച്ച് അർഷാദ് സഞ്ചരിച്ചിരുന്ന വാഹനത്തിൻറെ ടയർ പൊട്ടി നിയന്ത്രണം വിട്ട വാഹനം അപകടത്തിൽ പെടുകയായിരുന്നു.
മസ്കറ്റ്, വാദി കെബിറിലുള്ള സ്വകാര്യ കമ്പനിയിൽ ജോലി അന്വേഷിച്ച് വരികയായിരുന്നു.
മാതാവ്’ മാബിയ കാത്തുൻ.
ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
