മസ്കറ്റ് : ഖമർ പ്രീമിയർ പോളിക്ലിനിക്കിന്റെ ആദ്യ ബ്രാഞ്ച് ഇസ്കിയിൽ പ്രവർത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം സ്പോൺസറും മാനേജിങ് ഡയറക്ടറുമായ ഹാഫിസ് സുൽത്താൻ സാലിം അൽ അംരിയും മകൾ ഖാമറും ചേർന്ന് നിർവഹിച്ചു.ഡയറക്ടർമാരായ നിസാർ അബ്ദുൽ ഖാതിം,അനീഷ് കുമാർ,അഡ്മിനിസ്ട്രേറ്റർമാരായ ഇസ്മായിൽ പുന്നോൽ,രാഹുൽ മോഹനൻ,സാബിർ ബാബു അബ്ദുള്ള എന്നിവർ സംബന്ധിച്ചു.
മികച്ച ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ജനറൽ ക്ലിനിക്,ശിശു രോഗ വിഭാഗം,ഡന്റൽ വിഭാഗം,ഗൈനകോളജി,ഡെർമട്ടോളജി എന്നിവക്ക് പുറമെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ലബോറട്ടറിയും വിസ മെഡിക്കലും ലഭ്യമാണ്.