മസ്കറ്റ്
സലാലയിലെ ഇന്ത്യൻ സോഷ്യൽക്ലബ് പരിസരത്ത് ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കും. ഈ മാസം ഇരുപത്തി രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ വൈകിട്ട് മൂന്നര വരെ ആകും ക്യാമ്പ്. എംബസി സംഘം, കോൺസുലർ, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങളും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കുള്ള മറുപടിയും ക്യാമ്പിൽ ലഭിക്കും . സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂർ ബുക്കിംഗ് കൂടാതെ ക്യാമ്പിലെ കോൺസുലർ സേവനം ലഭ്യമാകും. ക്യാമ്പിൽ ലഭ്യമായ കമ്മ്യൂണിറ്റി വെൽഫെയർ ഓഫീസറോട് തൊഴിൽ പരാതികളും ഉന്നയിക്കാം. ഏത് അന്വേഷണത്തിനും, ദയവായി എംബസി ഹെൽപ്പ് ലൈൻ നമ്പറിൽ 98282270 അല്ലെങ്കിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല നമ്പർ 91491027/23235600. എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.