മസ്കറ്റ് ||
ഭാഷയുടെയും സംസ്കാരത്തിന്റെയും വഴിയിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ മലയാളത്തെ നെഞ്ചോട് ചേർത്ത് അക്ഷരങ്ങളുടെ മധുരം നുകരാൻ അറിവിന്റെയും ആഹ്ളാദത്തിന്റെയു പുതിയ വാതായനങ്ങൾ തുറക്കാൻ മലയാളം മിഷൻ സൂർ മേഖല പ്രവേശനോത്സവവും കളിയരങ്ങും സംഘടിപ്പിച്ചു.
നവംബർ 10 നു വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ സൂർ ക്ലബ്ബിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ 150 ൽ കൂടുതൽ കുട്ടികൾ പങ്കെടുത്തു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കായി കളറിംഗ് , ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു.
മലയാളം മിഷൻ സൂർ മേഖല കോർഡിനേറ്റർ ശ്രീ അജിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ പ്രസിഡണ്ടും, മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ ശ്രീ. ഹസ്ബുള്ള മദാരി അദ്ധ്യക്ഷത വഹിച്ചു
തുടർന്ന് – മലയാളം മിഷൻ ഒമാൻ -ചെയർമാൻ ശ്രീ:രത്ന കുമാർ ജനാർദ്ദനൻ ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു.
-മലയാളം മിഷൻ ഒമാൻ സെക്രട്ടറി ശ്രീ അനു ചന്ദ്രൻ ഇന്ത്യയിലെ മറ്റൊരു ത്തും ഇല്ലാത്ത രീതിയിൽ മലയാള ഭാഷയെയും സംസ്കാരത്തെയും കേരളത്തിന് പുറത്തും മറ്റു സംസ്ഥാങ്ങളിലും വിദേശത്തുള്ള മലയാളികൾക്കും പരിചയപെടുത്താൻ കേരള സർക്കാർ നടത്തുന്ന പ്രവർത്തനവും മാതൃഭാഷ പഠിപ്പിക്കേണ്ട പ്രാധാന്യത്തെ കുറിച്ചും മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് ആശംസ അർപ്പിച്ചു കൊണ്ട് ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ സെക്രട്ടറിയും, മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ ശ്രീ. എ.കെ. സുനിൽ മലയാളം മിഷൻ പ്രവർത്തക സമിതി അംഗവും ഇന്ത്യൻ സ്കൂൾ അൽ ഗോബ്രാ മലയാള വിഭാഗം തലവൻ ഡോ: ജിതേഷ് കുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രവർത്തക സമിതി അംഗവും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ ശ്രീ.സൈനുദ്ധീൻ കൊടുവള്ളി, സൂറിലെ കല സാംസ്കാരിക പ്രവർത്തകൻ ഡോ: പ്രദീപ് എന്നിവർ സംസാരിച്ചു. തുടർന്ന് സൂർ പഠന കേന്ദ്രത്തിലെ അദ്ധ്യാപികമാർക്കുള്ള മേഖല കമ്മിറ്റിയുടെ ഉപഹാരവും സമ്മാനിച്ചു.മfലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രവർത്തക സമിതി അംഗവും , മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും , അധ്യാപികയുമായ ശ്രീമതി മഞ്ജു നിഷാദ് നന്ദി പറഞ്ഞു.
ശ്രീ: ജിതേഷ് മാസ്റ്റർ കുട്ടികൾക്കായി വിവിധ കളികളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും അടക്കം ഏകദേശം 400 ഓളം ആളുകൾ പങ്കെടുത്തു.
പരിപാടിയിൽ വെച്ച് 65 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത സുഗതാഞ്ജലി ആഗോള കവിത ആലാപന മത്സരത്തിൽ ഒമാനിലെ സൂർ മേഖലയിൽ നിന്നും ഗ്രാൻഡ് ഫിനാലെയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പല്ലവി അഭിലാഷ് നായർക്ക് മേഖല കമ്മിറ്റിയുടെ ഉപഹാരം നൽകി. കൂടാതെ വിവിധ മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നിർവഹിച്ചു
പരിപാടികൾക്ക് മേഖല കമ്മിറ്റി അംഗങ്ങളായ ശ്രീ. ശ്രീധർ ബാബു, ശ്രീ നീരജ് പ്രസാദ്, ശ്രീ. സജീവൻ ആമ്പല്ലൂർ, ഡോ: അഭിലാഷ് നായർ ശ്രീ.അബ്ദുൽ ജലീൽ, ശ്രീ മുഹമ്മദ് ഷാഫി ,അദ്ധ്യാപികമാരായ ശ്രീമതി സുലജ സഞ്ജീവൻ, ശ്രീമതി ഷംന അനസ്ഖാൻ , ശ്രീമതി റുബീന റാസിഖ് ശ്രീമതി.രേഖ മനോജ് എന്നിവർ നേതൃത്വം നൽകി