മസ്കറ്റ് : ഹൃദയപൂർവം തൃശൂർ മെഗാ ഇവന്റ് 2024 ജനുവരി 12, 19 എന്നീ തിയ്യതികളിൽ നടത്തുമെന്ന് ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു,
12നു വിവിധ കലാ കായിക മത്സരങ്ങൾ ഉൾപ്പെടെ കുടുംബ സംഗമവും 19നു റൂവി അൽ ഫലജ് ഹോട്ടലിൽ നടത്തുന്ന മെഗാ ഇവന്റും ആണ് നടത്തുന്നത് ,
മെഗാ ഇവന്റ് കേരള റവന്യു വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്യും, മുഖ്യഅതിഥി തൃശൂർ എം പി ശ്രീ ടി എൻ പ്രതാപൻ സംബന്ധിക്കും , ഒമാനിലെ പൗരപ്രമുഖരും പങ്കെടുക്കും, തുടർന്ന് കേരളത്തിലെ പ്രമുഖ ടി വി സിനി ആർട്ടിസ്റ്റുകൾ അവതാരിപ്പിക്കുന്ന കോമഡി / മ്യൂസിക്കൽ ഫ്യൂഷൻ പ്രോഗ്രാമുകളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികളായ നസീർ തിരുവത്ര (പ്രസിഡണ്ട്), അഷറഫ് വാടാനപ്പള്ളി( സെക്രട്ടറി), വാസുദേവൻ തളിയോറ ( ട്രഷറർ) ജയശങ്കർ (പ്രോഗ്രാം കൺവീനർ) എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു,