മസ്കറ്റ് : ഒമാനിലെ മജ്ലിസ് ഷൂറ തിരഞ്ഞെടുപ്പിൽ മുസന്തം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഹ്മദ് ബിൻ അലി ബിൻ അഹ്മദ് അൽ ഷെഹിയെ KMCC ഖസബ് ഏരിയ കമ്മിറ്റീ നേതാക്കൾ സന്ദർശിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു. പ്രസിഡണ്ട് സിദ്ദീഖ് കണ്ണൂരിനൊപ്പം വൈസ് പ്രസിഡണ്ട് അബ്ദുള്ള തളങ്കര, മുഖ്യ രക്ഷാധികാരി മുനവ്വർ ശുഐബ് എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
ഖസബിലെ പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും അതിനുള്ള പരിഹാരം കാണാനുള്ള എല്ലാ ശ്രമങ്ങളും കൈക്കൊള്ളുമെന്നും അദ്ദേഹം kmcc നേതാക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്തു.
ഒമാനിലെ പത്താമത് മജ്ലിസ് ഷൂറ തിരഞ്ഞെടുപ്പാണ് ഈ കഴിഞ്ഞ ഒക്ടോബർ 22നും 29നും ആയി നടന്നത്.