മമ്മൂട്ടി ഫാൻസ് വെൽഫെയർ ഇന്റർനാഷണൽ ഒമാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫാൻസ് ഷോ സംഘടിപ്പിച്ചു.
ഒമാൻ അവന്യുസ് മാളിലെ സിനിപോളീസിലായിരുന്നു ഫാൻസ് ഷോ സംഘടിപ്പിച്ചത്.
ചലച്ചിത്രതാരം അസീസ് നെടുമങ്ങാട് മുഖ്യാതിഥിയായിരുന്നു.
രാത്രി 10 മണിക്ക് ആരംഭിച്ച ചടങ്ങിൽ നിരവധി ആരാധകർ പങ്കെടുത്തു.
മമ്മൂട്ടി ഫാൻസിന്റെ കൂടെ കേക്ക് മുറിച്ച് അസീസ് നെടുമങ്ങാട് ആഘോഷത്തിൽ പങ്ക് ചേർന്നു. മമ്മൂട്ടിക്ക് വേണ്ടിയുള്ള ഉപഹാരം റസാം മൻസൂർ അസീസ് നെടുമങ്ങാടിന് കൈമാറി.
മമ്മൂട്ടി ഫാൻസിന്റെ ഉപഹാരവും അദ്ദേഹം സ്വീകരിച്ചു.
ഒമാനിലെ മമ്മൂട്ടി വെൽഫെയർ സൊസൈറ്റി ഫാൻസ് ഷോ ഉൾപ്പടെ നിരവധി സാമൂഹിക ജീവകാരുണ്യപ്രവർത്തനത്തിൽ വളരെ സജീവമായി ഇടപെടുന്ന ഒരു കൂട്ടായ്മയായി സമീപകാലത്ത് മാറിയിട്ടുണ്ട്. വിശ്വാസ്, ജേക്കബ്, ഗഫൂർ അനീഷ് സലീം ഷഫീക് മിഥുൻ,അസ്‌കർ,ആഷി അജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.