ഒമാനിലെ ഏറ്റവും വലിയ അണക്കെട്ടായ ഖുറിയാത്ത് വാദി ദേഖ അണക്കെട്ട് സെപ്തംബർ 27 ന് തുറന്നുവിടുമെന്ന മന്ത്രാലയം. അപകടങ്ങൾ ഒഴിവാക്കുന്നതിന് വാദിയിൽ നിന്ന് വിട്ടുനിൽക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 6 വരെ യാണ് അണക്കെട്ട് തുറക്കുക. 15 മില്യൺ ക്യൂബിക്ക് മീറ്റർ വെള്ളം പുറന്തള്ളാൻ ആണ് ഉദ്ദേശിക്കുന്നത്. വാദി ദേഖ അണക്കെട്ടിന്റെ ഗേറ്റുകൾ തുറക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം (MAFWR) ആണ് അറിയിച്ചത്. ദാഘമർ, ഹെയ്ൽ അൽ ഗഫ് എന്നിവിടങ്ങളിലെ ജനങ്ങളുടെ കൃഷിയിടങ്ങളിൽ ജലസേചനം നടത്തുന്നതിനും ഭൂഗർഭ ജലസംഭരണികളിൽ ജലം ലഭിക്കുന്നതിനുമാണ് അണക്കെട്ട് തുറക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. മസ്കറ്റിൽ നിന്ന് 75 കിലോമീറ്റർ അകലെ ഖുറിയാത്തിൽ സ്ഥിതി ചെയ്യുന്ന വാദി ദേഖ അണക്കെട്ട് ഒമാനിലെ മാത്രമല്ല അറേബ്യൻ പെനിൻസുലയിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ്.ഒരുകോടി മെറ്റിക് ക്യൂബ് മീറ്റർ സംഭരണശേഷിയും 75 മീറ്റർ ഉയരവുമുള്ളതുമാണ് ഈ അണക്കെട്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിന് വാദിയിൽ നിന്ന് വിട്ടുനിൽക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു


