മസ്കറ്റ് : ഒമാനില്‍ പകര്‍ച്ചവ്യാധികള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവ പിടിപെട്ടാല്‍ പ്രവാസികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും. 32 രോഗങ്ങളാണ് ഒമാൻ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉള്പ്പെട്ടിരിക്കുന്നത്കോളറ, മഞ്ഞപ്പനി, മലേറിയ, ക്ഷയം, പേവിഷബാധ, പ്ലേഗ്, നവജാത ശിശുക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ടൈറ്റനസ്, അക്യൂട്ട് ഫഌസിസ് പാരാലിസിസ്, പീഡിയാട്രിക് എയ്ഡ്സ്, കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്), കൊവിഡ് മൂലമുണ്ടാകുമെന്ന അക്യൂട്ട് റെസ്പിറേറ്ററി അണുബാധ, ഇൻഫ്ളുവന്‍സ വൈറസ് മൂലമുണ്ടാകുന്ന അക്യൂട്ട് റെസ്പിറേറ്ററി അണുബാധ, കുഷ് രോഗം, മെര്‍സ്, ചിക്കന്‍ പോക്സ്, വസീരി, അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വില്ലന്‍ ചുമ, അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അഞ്ചാം പനി, കുരങ്ങുപ്പനി, ഡെങ്കിപ്പനി, റുബെല്ല, ബ്രൂസല്ല, ആക്ടീവ് ട്രാക്കോമ, ഹൈപ്പറ്റൈറ്റിസ്, എമര്‍ജിംഗ് ഇന്‍ഫെക്ഷ്യസ് ഡിസീസ് സിന്‍ഡ്രോം തുടങ്ങിയവക്കാണ് പ്രവാസികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുക.