ഏഷ്യാ ഭൂഖണ്ഡത്തിലെ മികച്ച ജീവിത നിലവാരമുള്ള രാജ്യമായി സുൽത്താനേറ്റ് ഓഫ് ഒമാൻ. ഗുണമേന്മയുള്ള ജീവിതത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ ഒന്നാം സ്ഥാനം നേടി സുൽത്താനേറ്റ്. ആഗോളതലത്തിൽ ഏഴാം സ്ഥാനവും സുൽത്താനേറ്റിനു സ്വന്തം. 173.3 പോയിന്റ് നേടി UAE പതിനഞ്ചാം സ്ഥാനവും,166.6 പോയിന്റ് നേടി ഖത്വർ പത്തൊൻപതും,150.7 പോയിന്റുമായി സഊദി അറേബ്യ 32-ാം സ്ഥാനത്തും 129.7 പോയിന്റമായി കുവൈത്ത് 45-ാം സ്ഥാനത്തുമുണ്ട്.
ആഗോള ഏജൻസിയായ നൂംബിയോ സൂചിക പ്രകാരമാന് സുൽത്താനേറ്റിനു ഈ നേട്ടവും ലഭിച്ചത്. പ്രത്യേക രാജ്യത്തോ നഗരത്തിലോ ജീവിക്കുന്ന വ്യക്തികളുടെ മൊത്തം ക്ഷേമവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ സംഭാവന നൽകുന്ന വിവിധ ഘടകങ്ങളെ സമഗ്രമായി പരിശോധിച്ചാണ് സൂചിക തയ്യാറാക്കിയത്. സാധനങ്ങൾ വാങ്ങാനുള്ള ശേഷി, മലിനീകരണ തോത്, പാർപ്പിട ചെലവ് വഹിക്കാനുള്ള ശേഷി, ജീവിത ചെലവ്, സുരക്ഷ, ആരോഗ്യരക്ഷാ ഗുണമേന്മ, യാത്രാ സമയം, കാലാവസ്ഥ അടക്കമുള്ള ജീവിത ഗുണമേന്മയെ സ്പർശിക്കുന്ന വിവിധ ഘടകങ്ങളിൽ രാജ്യം മികച്ച സ്ഥാനം നേടി. സൂചികയിൽ 184.8 പോയിന്റാണ് സുൽത്താനേ റ്റിനു ലഭിച്ചത് . പ്രവാസി താമസക്കാരുടെയും ഇഷ്ടകേന്ദ്രമായി ഒമാൻ മാറി. മറ്റ് ഏഷ്യൻ രാജ്യങ്ങളേക്കാലും ജി സി സി രാജ്യങ്ങളെക്കാളും മികച്ച പ്രകടനമാണ് സുൽത്താനേറ്റ് കാഴ്ചവെച്ചത്
സമ്പദ്ഘടന വൈവിധ്യവത്കരിക്കാനും സുസ്ഥിര വളർച്ച മെച്ചപ്പെടുത്താനും പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്താനും സംരംഭകത്വം വർധിപ്പിക്കാനും സർക്കാർ നിരന്തരം ശ്രമിക്കുന്നത്തിന്റെ ഗുണഫലമാണ് ഈ അംഗീകാരം മികച്ച ജീവിത ഗുണമേന്മയുള്ള രാജ്യമെന്ന നേട്ടം കൂടുതൽ നിക്ഷേപം ആകർഷിക്കും. സാമൂഹിക ക്ഷേമ പദ്ധതികൾ കൂടി ശക്തിപ്പെടുത്തുന്നത് കൂടുതൽ മുന്നേറാൻ രാജ്യത്തെ പ്രാപ്തമാക്കുകായും ചെയ്യും. 173.3 പോയിന്റ് നേടി UAE പതിനഞ്ചാം സ്ഥാനവും,166.6 പോയിന്റ് നേടി ഖത്വർ പത്തൊൻപതും,150.7 പോയിന്റുമായി സഊദി അറേബ്യ 32-ാം സ്ഥാനത്തും 129.7 പോയിന്റമായി കുവൈത്ത് 45-ാം സ്ഥാനത്തുമുണ്ട്.