മസ്കറ്റ് : മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 77 മത് സ്വതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ സ്വതന്ത്ര്യ ദിനാഘോഷ പ്രസംഗം നടത്തി. തുടർന്ന് കേക്ക് മുറിച്ചു മധുരം പങ്കിട്ടു. കേന്ദ്ര കമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം ,കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അഷ്റഫ് പോയികര സലിം അന്നാര, യാക്കൂബ് തിരൂർ , സി കെ വി റാഫി, അറഫാത് , റംഷാദ് താമരശ്ശേരി, കെ ടി അബ്ദുല്ല, അഫ്സൽ ഇരിട്ടി, മൻസൂർ തിരൂർ, ഫൈസൽ മുഹമ്മദ് വൈക്കം , അനീസ് ഒറ്റപ്പാലം തുടങ്ങിയവർ സന്നിഹിതരായിരുന്നു.