ഒമാനിലെ ഹോട്ടൽ ഹാളുകളിൽ ബിസിനസ് മീറ്റിങ്ങുകൾ മാത്രമേ നടത്താൻ പാടുള്ളുവെന്ന് കർശന നിർദ്ദേശം നൽകി ഒമാൻ സാംസ്കാരിക – ടുറിസം മന്ത്രാലയം. വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ യാതൊരു കാരണവശാലും ഇത്തരം ഇടങ്ങളിൽ നടത്താൻ പാടില്ലെന്നുള്ള കർശനമായ നിർദ്ദേശവും മന്ത്രാലയം നൽകിയിട്ടുണ്ട്. ഹോട്ടലുകളിൽ മീറ്റിങ്ങുകൾ നടത്തുന്നതിന് സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. ഇതിനോടൊപ്പം തന്നെ മീറ്റിങ്ങുകൾ സംഘടിപ്പിക്കുമ്പോൾ കൃത്യമായ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ഹോട്ടൽ അധികൃതർ ഉറപ്പു വരുത്തുകയും വേണം.