ഒമാനിലേക്ക് മടങ്ങിയെത്തുന്നവർ കോവിഡ് പരിശോധനകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഒമാൻ എയർപോർട്സ്
ഒക്ടോബർ 1 മുതൽ വിദേശ രാജ്യങ്ങളിൽ നിന്നും സുൽത്താനേറ്റിലേക്ക് മടങ്ങിയെത്തുന്നവർ നിർബന്ധമായും കോവിഡ് ടെസ്റ്റുകൾ നടത്തണമെന്നുള്ള നിർദ്ദേശം നേരത്തെ സിവിൽ ഏവിയേഷൻ മന്ത്രാലയം നൽകിയിരുന്നു. എന്നാൽ ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ടെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു . താരസുധ് പ്ലസ് ആപ്പ്ളിക്കേഷൻ വഴിയാണ് ബുക്കിങ് നടത്തേണ്ടത്. രാജ്യത്തേക്ക് മടങ്ങിയെത്തുന്നവർക്കായി മസ്ക്കറ്റ്, സലാല എയർപോർട്ടുകളിൽ പി.സി.ആർ പരിശോധനകൾക്കായി പ്രത്യേക സംവിധാനങ്ങൾ സജ്ജീകരിക്കും. പരിശോധനകൾക്കായുള്ള ഫീസും ഓൺലൈൻ വഴി മുൻകൂട്ടി അടയ്ക്കേണ്ടതുണ്ട്.
19 ഒമാനി റിയാൽ ആണ് പരിശോധന ഫീസ്.