ഈ വർഷത്തെ ഖരീഫ് സീസണെ വരവേൽക്കാൻ ദോഫാറിൽ മുന്നൊരുക്കത്തിന് തുടക്കമിട്ട് അധികൃതർ. ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ദോഫാർ ഗവർണറേറ്റിലെ മറ്റ് സർക്കാർ, സ്വകാര്യ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നത്. 

ദോഫാർ ഗവർണറേറ്റിലെ നിരവധി സർക്കാർ ഏജൻസികളുമായും സ്വകാര്യമേഖല സ്ഥാപനങ്ങളുമായും ഡയറക്ടറേറ്റ് വിപുലമായ യോഗം ചേർന്നതായി ദോഫാർ ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രി, ഇൻവെസ്റ്റ്‌മെന്‍റ് പ്രൊമോഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് ജമാൽ ബിൻ അബ്ദുല്ല അൽ ഹിനായ് ഒമാൻ വാർത്ത ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

കടപ്പാട് : ONA

Leave a Reply

Your email address will not be published. Required fields are marked *