"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഗുരുതരമായ രീതിയിൽ കരൾ തകരാറിലായ രണ്ട് വയസുകാരിക്ക് മസ്‌കറ്റിലെ റോയൽ ഹോസ്പിറ്റൽ അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി.
15 അവയവമാറ്റ ശസ്ത്രക്രിയകൾ ഒമാനിലെ ആശുപത്രിയിൽ നടത്തിയതായി ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
“ഏഴ് വൃക്ക മാറ്റിവെക്കൽ, എട്ട് കരൾ മാറ്റിവയ്ക്കൽ, മസ്തിഷ്ക മരണം സംഭവിച്ച ദാതാവിൽ നിന്ന് രണ്ട് കുട്ടികൾക്ക് വൃക്ക മാറ്റിവയ്ക്കൽ എന്നിവ നടത്തി,” പ്രസ്താവനയിൽ പറയുന്നു.