"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മർഹൂം സയ്യിദ് അബ്ദുൽ റഹ്മാൻ ബാഫഖി തങ്ങളുടെ മകനും സയ്യിദ് ശിഹാബ് അലി തങ്ങളുടെ അളിയനും പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ അമ്മാവനുമായ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ (82) (മലേഷ്യ ) മരണപ്പെട്ടു. കാനഡ കെഎംസിസി മുൻ പ്രസിഡന്റ് സുൽഫത് ഫൈസലിന്റെ പിതാവാണ്.
കാരന്തൂർ മർകസിൽ നിന്ന് ജനാസ നിസ്കാരം കഴിഞ്ഞ് തിരൂരിലെ നടുവിലങ്ങാടിയിലുള്ള വസതിയിലേക്കും രാവിലെ 9 മണിക്ക് തിരൂരിൽ നിന്ന് കൊയിലാണ്ടിയിലേക്കും ജനാസ കൊണ്ട് പോകും. 11 മണി മുതൽ കൊയിലാണ്ടിയിൽ ജനാസ നിസ്കാരം ഉണ്ടാകും. തുടർന്ന് ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്കം നടക്കും.