സയ്യിദ് അബ്ദുൽ റഹ്‌മാൻ ബാഫഖി തങ്ങളുടെ മകൻ സൈനുൽ ആബിദീൻ തങ്ങൾ മരണപ്പെട്ടു

കാനഡ കെഎംസിസി മുൻ പ്രസിഡന്റ് സുൽഫത് ഫൈസലിന്റെ പിതാവാണ്. സയ്യിദ് ശിഹാബ് അലി തങ്ങളുടെ അളിയനും പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ അമ്മാവനും ആണ് സൈനുൽ ആബിദീൻ തങ്ങൾ

മർഹൂം സയ്യിദ് അബ്ദുൽ റഹ്‌മാൻ ബാഫഖി തങ്ങളുടെ മകനും സയ്യിദ് ശിഹാബ് അലി തങ്ങളുടെ അളിയനും പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ അമ്മാവനുമായ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ (82) (മലേഷ്യ ) മരണപ്പെട്ടു. കാനഡ കെഎംസിസി മുൻ പ്രസിഡന്റ് സുൽഫത് ഫൈസലിന്റെ പിതാവാണ്.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിൽ ആയിരുന്നു. കാരന്തൂർ മര്കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു.
 1941 മാര്ച്ച് 10ന് ജനനം. 30 വര്ഷത്തോളം മലേഷ്യയില് സേവനം ചെയ്തു.
ബാഫഖി എജു സോൺ സ്ഥാപകനും പ്രസിഡന്റുമാണ്.
പിതാവ്: സയ്യിദ് അബ്ദുർറഹ്‌മാൻ ബാഫഖി
മാതാവ്: ശരീഫാ ഖദീജ ബീവി
മക്കൾ: സയ്യിദ് സഹൽ ബാഫഖി, ശരീഫ സുൽഫത്ത് ബീവി .
മരുമക്കൾ: സയ്യിദ് ഫൈസൽ, ശരീഫ ഹന ബീവി
സഹോദരങ്ങൾ: സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് അബൂബക്കർ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്‌റാഹിം ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസൻ ബാഫഖി, സയ്യിദ് അഹ്‌മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി

കാരന്തൂർ  മർകസിൽ നിന്ന് ജനാസ നിസ്‌കാരം കഴിഞ്ഞ് തിരൂരിലെ നടുവിലങ്ങാടിയിലുള്ള വസതിയിലേക്കും രാവിലെ 9 മണിക്ക് തിരൂരിൽ നിന്ന് കൊയിലാണ്ടിയിലേക്കും ജനാസ കൊണ്ട് പോകും. 11 മണി മുതൽ കൊയിലാണ്ടിയിൽ ജനാസ നിസ്കാരം ഉണ്ടാകും. തുടർന്ന് ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്കം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *