"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കോവിഡ്-19 വ്യാപിച്ചിരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് നിര്ബന്ധമാക്കിയിരുന്ന വിമാന യാത്രക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടുന്ന എയർ സുവിധ ഓൺലൈൻ ഫോം ഇപ്പോഴും നിർബന്ധമെന്നുണർത്തി ആക്സിഡന്റ് ആൻഡ് ഡെമിസസ് ഒമാൻ വൈസ് ചെയര്മാന് മുഹമ്മദ് യാസീൻ ഒരുമനയൂർ. എയർ സുവിധയിൽ രജിസ്റ്റർ ചെയ്യാതെ എത്തുന്നവർക് വിമാനത്താവളത്തിൽ പ്രയാസം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാർക്ക് ഈ മുന്നറിയിപ്പ് നൽകുന്നത്
യാത്രക്ക് മുമ്പ് എ യ ർ സുവിധ രജിസ്റ്റർ ചെയ്യാത്തതു മൂലം വിമാനത്താവളത്തിൽ ആറ് റിയാൽ നൽകി ഫോം പൂരിപ്പിച്ചു വാങ്ങേണ്ടി വരുന്നവരുടെ എണ്ണം കൂടുകുകയാണ്. വാക്സിൻ എടുത്തവർക്ക് പി സി ആർ പരിശോധന ഫലം ഉൾപ്പെടെ യാത്രാ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ടെങ്കിലും എയർ സുവിധ രജിസ്‌ട്രേഷൻ ഇപ്പോഴും നിർബന്ധമാണ്. അഞ്ചു വയസിനു മുകളിൽ ഉള്ള വാക്സിൻ എടുക്കാത്ത എല്ലാവര്ക്കും പി സി ആർ ഇപ്പോഴും ആവശ്യം ഉണ്ട്. ഒമാനിലേക്ക് വരുന്നതിനുള്ള മറ്റു യാത്രാ മനദണ്ഡങ്ങൾ എടുത്തകളഞ്ഞതിനാൽ തിരികെ പോകുമ്പോൾ ഉള്ള എയർസുവിധ രജിസ്‌ട്രേഷനും അഞ്ചു വയസിനു മുകളിൽ വാക്സിൻ എടുക്കാത്തവർക്കു വേണ്ടിവരുന്ന പിസി സി ആർ ടെസ്റ്റും യാത്രക്കാരിൽ പലരും മറക്കുകയാണ്. ഇത്തരക്കാർക്കാണ് വിമാനത്താവളത്തിൽ ചെന്ന് സമയവും അധിക ചെലവും ബാധകമാകുന്നത്.