വിസ്മയിപ്പിച്ച് മഹാവീര്യർ : ഒമാനിൽ ഇരുപതിടത്ത് പ്രദർശനം.
എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന മഹാവീര്യർ മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ ഏറ്റുവാങ്ങി. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, എബ്രിഡ് ഷൈൻ ,പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. സമകാലിക പ്രശസ്തി അർഹിക്കുന്ന വിഷയത്തെ ആസ്‌പദമാക്കി എം. മുകുന്ദൻ രചിച്ച കഥയെ എബ്രിഡ് ഷൈൻ തന്നെ തിരക്കഥ ആക്കി രചിച്ച ചിത്രം കൂടിയാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വലിയ പ്രതീക്ഷയും ആകാംഷയും മനസ്സിൽ വെച്ച് കൊണ്ടാണ് ഓരോ പ്രേക്ഷകനും ഈ ചിത്രം കാണാൻ തീയേറ്ററുകളിലെത്തിയത്. ടീസറും ട്രെയ്‌ലറും തന്ന ആ പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിച്ച, അതിനു മുകളിൽ പോയ ചിത്രമാണ് മഹാവീര്യർ എന്ന് തന്നെ നമ്മുക്ക് പറയാം.
ലോകമെമ്പാടുമുള്ള മലയാളീ പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞ കയ്യടികളോടെ ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. ഗൾഫിലെ തീയേറ്ററുകളിലും മികച്ച പ്രതികരണമാണ് മഹാവീര്യർക്കു ലഭിക്കുന്നത്. ഒമാനിൽ ഇരുപത് ഇടങ്ങളിലാണ് സിനിമയുടെ പ്രദർശനം. മസ്കത്തിലും സലാലയിലെ സൂറിലും ബർക്കയിലും സോഹാറിലും നിസ്‌വേയിലുമടക്കം പ്രമുഖ തീയറ്ററുകളിൽ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ഒമാനിലെ സിനിമ പ്രേമികൾ നൽകുന്നത്.
മലയാള സിനിമ ലോകം ഇതുവരെ പരീക്ഷിക്കാത്ത തരത്തിലുള്ള ഒരു ചിത്രമാണ് മഹാവീര്യർ. വ്യത്യസ്തമായ ഒരു ചിത്രമെന്ന് ഇതിനെ നമ്മുക്ക് വിശേഷിപ്പിക്കാൻ സാധിക്കും. നർമ്മവും ഫാന്റസിയും ടൈം ട്രാവലും എല്ലാമുൾപ്പെടുത്തി രണ്ടു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രമാണിത്. നിവിൻ പോളി സ്വാമി അപൂർണാനന്തൻ എന്ന കഥാപാത്രത്തെ അനുഭവേദ്യമാക്കിയപ്പോൾ , വീരഭദ്രൻ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്. വിഗ്രഹമോഷണത്തിന്റെ പേരിൽ കുറ്റാരോപണം നേരിട്ട അപൂർണാനന്ത സ്വാമി കോടതിയിലെത്തുകയും തന്റെ കേസ് സ്വയം വാദിക്കുകയും ചെയ്യുന്നു . അതിനു മുമ്പ് തന്നെ നൂറ്റാണ്ടുകൾ മുമ്പ് നാട് ഭരിച്ച ഉഗ്രസേന മഹാരാജാവിനെയും, അദ്ദേഹത്തിന് വേണ്ടി രാജ്യത്തെ ഏറ്റവും ലക്ഷണയുക്തയായ പെണ്കുട്ടിയെ തേടി പോകുന്ന മന്ത്രി വീരഭദ്രനെയും പ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്.
തനിക്ക് ഏറ്റവും സുഖമമായും ലളിതമായും പ്രേക്ഷകരെ എന്റർടൈൻ ചെയ്യാൻ പറ്റുമെന്ന് വീണ്ടും തെളിയിക്കുന്ന ഭാവത്തിലായിരുന്ന നിവിൻ പോളിയുടെ പെർഫോമൻസ്.മുമ്പ് ചെയ്ത കഥാപത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി തന്നിലെ നടനെ വ്യക്തമാക്കുന്ന രീതിയിൽ ആസിഫ് അലിയും തകർത്തഭിനയിച്ച സിനിമയാണ് മഹാവീര്യർ.
ഏത് കഥാപാത്രങ്ങളും തന്നത് ശൈലിയിൽ കൈകാര്യം ചെയ്യ്ത് ഫലിപ്പിക്കുന്ന സിദ്ദിഖ്, ലാലു അലക്സ്, മല്ലിക സുകുമാരൻ മറ്റു അഭിനേതാക്കളും പ്രത്യേക പ്രശംസ അർഹിക്കുന്നു. ഈ ചിത്രത്തിൽ അസാധ്യ പെർഫോമൻസ് കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കാൻ ലാൽ എന്ന നടന് സാധിച്ചു.
മഹാവീര്യർ സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രമായ മാധവി യെ അതി തീക്ഷണമേറിയ അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് അവിസ്മരണീയമാക്കിയാ ഷാൻവി അഭിനന്ദങ്ങൾ അർഹിക്കുന്നു.
അടുത്തിടെ ഇറങ്ങിയ സിനിമകളിൽ വളരെ മികച്ചത് എന്ന് നിസ്സംശയം പറയാവുന്ന സിനിമയാണ് മഹാവീര്യർ. മലയാള സിനിമ ലോകത്ത് വേറിട്ട പരീക്ഷണ ചിത്രത്തിനിറങ്ങി തിരിച്ച എബ്രിഡ് ഷൈൻ എന്ന സംവിധായകൻ തീർച്ചയായും വിജയിച്ചു എന്ന് തന്നെ പറയാം.