ഹൈഡ്രോജനറേറ്റഡ് ഘടകങ്ങൾ അടങ്ങിയ എണ്ണകൾക്ക് ജൂലൈ 24 മുതൽ വിലക്ക്.

ശരീരത്തിന് ഹാനികരമായതും രക്തസമ്മർദം വർധിപ്പിക്കാൻ ഇടയാവുന്നതുമായ ഹൈഡ്രോജനറേറ്റഡ് ഘടകങ്ങൾ അടങ്ങിയ എണ്ണകൾക്ക് ജൂലൈ 24 മുതൽ വിലക്ക്. നിരോധം ലംഘിക്കുന്ന സ്ഥാപനങ്ങളിൽനിന്നും കമ്പനികളിൽനിന്നും 1000 റിയാൽവരെ പിഴയും ഈടാക്കും. പെട്ടെന്ന് കേടുവരാതിരിക്കാൻ നിർമാണക്കമ്പനികൾ ട്രാൻസ് ഫാറ്റ് ഘടകങ്ങൾ എണ്ണകളിൽ ചേർക്കാറുണ്ട്.

ഇവ സാധാരണ ഉഷ്മാവുകളിൽ കേടുവരാതെ നിലനിൽക്കും. ഇത്തരം ഘടകങ്ങൾ ഭാഗികമായി അടങ്ങിയ ഭക്ഷ്യഎണ്ണകൾക്കാണ് നിരോധം നടപ്പാവുക. ഇത് സംബന്ധമായ തീരുമാനത്തിന് കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം കഴിഞ്ഞ ഏപ്രിൽ 28നാണ് അംഗീകാരം നൽകിയത്. ഭാഗികമായി ഹൈഡ്രോജനറേറ്റഡ് അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായ കൊളസ്ട്രോൾ വർധിക്കാനും അതു വഴി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവും. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒമാനിൽ 33 ശതമാനം ആളുകളും ഉയർന്ന രക്തസമ്മർദം അനുഭവിക്കുന്നവരാണ്. വർഷം തോറും 2000ലധികം അർബുദ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനെതിരെയുള്ള ആദ്യ നീക്കം എന്ന നിലക്കാണ് പുതിയ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *