മസ്കറ്റ് :

ആകാശങ്ങൾക്കപ്പുറത്തേക്ക് കുതിക്കാൻ തായാറായി ഒമാൻ. രാജ്യത്ത് നിന്നുമുള്ള ആദ്യ ഉപഗ്രഹ പരീക്ഷണ വിക്ഷേപണം ബുധനാഴ്ച നടക്കും. പ്രദേശവാസികൾക്ക് ഈ സമയത്ത് പാലിക്കേണ്ട മുൻ കരുതലിനെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. നാഷനൽ സ്പേസ് സർവിസസ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ലോഞ്ച് കമ്പനിയുടെ പങ്കാളിത്തത്തോടെ രാവിലെ അഞ്ച് മുതൽ ഉച്ചക്ക് രണ്ടുവരെ ഷെഡ്യൂൾ ചെയ്ത സമയത്തിലായിരിക്കും വിക്ഷേപണം നടക്കുക.

ഒമാനിലെ ദുകമിലെ ഇത്ലാഖ് സ്പേസ്പോർട്ടിൽ നിന്നുള്ള ആദ്യ ബഹിരാകാശ പേടകം ഈ മാസം നാലിന് പറന്നു യരും. പുലർച്ചെ അഞ്ചിനും ഉച്ചക്ക് രണ്ടിനും ഇടയിൽ രാജ്യത്ത് നിന്നുള്ള ആദ്യ ബഹിരാകാശ പരീക്ഷണ വിക്ഷേപണം നടക്കുമെന്ന് ഗതാഗത, ആശയ വിനിമയ, വിവര സാങ്കേതിക വിദ്യാ മന്ത്രാലയം അറിയിച്ചു. ഈസമയങ്ങളിൽ മത്സ്യ ബന്ധനം ഒഴിവാക്കണമെന്നും മറ്റു സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെനനും മന്ത്രാലയംആവശ്യപ്പെട്ടു.മത്സ്യത്തൊഴിലാളികളോടും കടലിൽ പോകുന്നവരോടും സുരക്ഷിതത്ത്വം ഉറപ്പാക്കാനായി ഈ സമയങ്ങളിൽ നിയുക്ത പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കാൻ നിർ ദേശിച്ചിട്ടുണ്ട്. ബഹിരാകാശ മേഖല യിൽ രാജ്യത്തിന്റെ കഴിവുകൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആദ്യ ഉപഗ്രഹ പരീക്ഷണം. ഒമാനി സ്പേസ് കമ്പനിയായ നാഷനൽ എയ്റോ സ്പേസ് സർവീസസ് കമ്പനി ആയ നാസ്കോം ആണ് 2023ൽ പ്രഖ്യാപിച്ച ഇസ്ലാ ഖ് സ്പേസ് പോർട്ടിന് നേതൃത്വം നൽകുന്നത്. മെന മേഖലയിലെ തന്നെ ആദ്യ സ്പേസ് പോർട്ടാണിത്. ഗവേഷണ, വാണിജ്യ ആവ ശ്യങ്ങൾക്കുള്ള റോക്കറ്റ്, ഉപഗ്രഹ വിക്ഷേപണങ്ങൾ, റോക്കറ്റ് അസംബ്ലി, പരീക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. വിവിധങ്ങളായ ഗവേഷണ, വികസന കേന്ദ്രങ്ങളുമുണ്ട്. ബഹിരാകാശ മേഖലയിലെ ഒമാന്റെ ഏറെ ശ്രദ്ധേയമായ സ്വകാര്യ സംരംഭങ്ങളിൽ ഒന്നാണ് ഈ പദ്ധതി. തുടക്കമെന്ന നിലക്ക് ശബ്ദമുള്ള ചെറിയ റോക്കറ്റുകളാണ് ഇത്ലാഖിൽ നിന്ന് വിക്ഷേപിക്കുക. കാലക്രമേണ, സമഗ്ര സ്പേസ് പോർട്ടായി വളരാനുള്ള ശേഷി ഇത്ലാഖിനുണ്ട്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ഭൂ​മ​ധ്യ​രേ​ഖ​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മായതിനാൽ കാ​ര്യ​ക്ഷ​മ​മാ​യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​ത്തി​ന് ഏ​റെ അ​നു​കൂ​ല​മാ​ണ് ഒമാൻ . കു​റ​ഞ്ഞ ഇ​ന്ധ​നം ആ​വ​ശ്യ​മാ​യി വ​രു​ന്നു​ള്ള​തി​നാ​ൽ ആ​ത്യ​ന്തി​ക​മാ​യി ചെ​ല​വ് കു​റ​ക്കു​ക​യും ചെ​യ്യും

Leave a Reply

Your email address will not be published. Required fields are marked *