മസ്കറ്റ് :മുംബൈ എന്റർടൈൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2024ൽ മികച്ച ഗാന രചനക്കുള്ള അവാർഡ് നേടിയ ഡോക്ടർ ഗിരീഷ് ഉദിനൂക്കാരനെ ഇൻകാസ് ഇബ്ര റീജിയണൽ കമ്മിറ്റി അനുമോദിച്ചു.
സാൽമൻ 3D ഫിലിമിലെ ‘മെല്ലെ രാവിൽ തൂവൽ വീശി’ എന്ന ഗാനത്തിന്റെയും ‘നിനവായി’ എന്ന മ്യൂസിക് ആൽബത്തിലെ ‘ഒരു പാട്ട് പാടാൻ കൊതിക്കും’ എന്ന ഗാനത്തിന്റെയും വരികളാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.
ഷർഖിയ സാൻഡ്‌സ് ഹോട്ടലിൽ വെച്ച് നടന്ന അനുമോദനസദസ്സിൽ ഇൻകാസ് ഇബ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സാം ഫിലിപ്പ് സ്വാഗതം പറഞ്ഞു. പ്രവാസി എഴുത്തുകാരനായ അഫ്സൽ ബഷീർ തൃക്കോമല ചടങ്ങ് ഉത്ഘടനം ചെയ്ത് പ്രസംഗിച്ചു. ഇൻകാസ് ഇബ്രയുടെ പ്രസിഡന്റ് അലി കോമത്ത് മുഖ്യ പ്രഭാഷണം നടത്തി.
അഫ്സൽ ബഷീർ തൃക്കോമല ഡോക്ടർ ഗിരീഷ് ഉദിനൂക്കാരനെ പൊന്നാട അണിയിച്ച് ആദരിച്ചു . ഇൻകാസ് ഇബ്രയുടെ സ്നേഹോപഹാരം, പ്രസിഡന്റ് അലി കോമത്തും ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കലും ചേർന്ന് ഡോക്ടർക്ക് കൈമാറി.
ചടങ്ങിൽ, KMCC ഇബ്ര ജനറൽ സെക്രട്ടറി സബീർ കൊടുങ്ങല്ലൂർ, ഇൻകാസ് ഇബ്ര ട്രെഷറർ ഷാനവാസ് ചങ്ങരംകുളം, വൈസ് പ്രസിഡന്റ് സോജി ജോസെഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കുര്യാക്കോസ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.
വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെയും പാലക്കട്ടെ രാഹുൽ മാങ്കുട്ടത്തിന്റെയും വൻ വിജയത്തിൽ ആഹ്ലാദം പങ്കിട്ട യോഗം ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപതിയഞ്ചാം വാർഷികവും ആചരിച്ചു.
ഇൻകാസ് ഇബ്ര ഒരുക്കിയ അനുമോദന സദസിനു നന്ദി പറഞ്ഞ ഡോക്ടർ ഗിരീഷ് ഉദിനൂക്കാരൻ ഇത്തരം പ്രോത്സാഹനങ്ങൾ കലാ സാഹത്യ രംഗത്തു പ്രവാസികൾക്ക് മുന്നോട്ടു പോകുവാൻ കൂടുതൽ ഊർജം പകരുമെന്ന് അഭിപ്രായപ്പെട്ടു.
ഇൻകാസ് ഇബ്ര ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ ചടങ്ങിന് കൃതക്ജ്ഞത രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സൈമൺ, ബിനോജ്, സജീവ്, ജിനോജ്, ലിജോ, മുസ്തഫ, രജീഷ്, ജോമോൻ തുടങ്ങിയവരും അനുമോദനസദസ്സിൽ പങ്കെടുത്തു.
അനുമോദനസദസ്സിനു ശേഷം ഇൻകാസ് ഇബ്ര കുടുംബത്തിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.