മസ്കറ്റ് : കൊടുവള്ളിയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ കൊടുവള്ളി പ്രവാസി കൂട്ടായിമക്ക് ഒമാനിൽ രൂപം നൽകി.മബേല കൂട്ടുകറി റെസ്റ്റോറന്റ് ഹാളിൽ നടന്ന പ്രഥമ യോഗത്തിൽ ബഷീർ അമാന അധ്യക്ഷത വഹിച്ചു.അബ്ദുൽ സലാം എളേറ്റിൽ,റാഷിദ് മാനിപുരം,ഇർഷാദ് കട്ടിപ്പാറ,റംഷാദ് താമരശ്ശേരി,എന്നിവർ സംസാരിച്ചു.
കമ്മിറ്റിയുടെ പ്രസിഡന്റായി ബഷീർ അമാനയെയും,വൈസ്പ്രസിഡന്റ്മാരായി ഇർഷാദ് കട്ടിപ്പാറ, റാഷിദ് മാനിപുരം,നൗഷിർ അമാന എന്നിവരെയും,ജനറൽ സെക്രട്ടറിയായി സജീർ സച്ചു, സെക്രട്ടറിമാരായി മിർഷാദ് ഇകെ,റംഷാദ് താമരശ്ശേരി,വിപിൻ എകെ എന്നിവരെയും ട്രഷററായി ജംഷിദ് കളരാന്തിരിയെയും തെരെഞ്ഞെടുത്തു.മുഹമ്മദ് ഷഫീഖ്,മുഹമ്മദ് ബാസിൽ,മുർഷിദ്,ഫൗസി
ഷുക്കൂർ വാവാട്,ആദിൽ,സാഹി,അൻസാർ,അലി അക്ബർ, എന്നിവർ സംബന്ധിച്ചു.സജീർ സച്ചു സ്വാഗതവും ജംഷീർ നന്ദിയും പറഞ്ഞു.