മസ്കറ്റ് :
ഒമാനിലെ ഇന്ത്യന്‍ സ്‌കുള്‍ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് ജനുവരി 11ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബാബു രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെരെഞ്ഞെടുപ്പിന് വേണ്ടിയുള്ള നാമനിര്‍ദ്ദേശ പത്രികക്കുള്ള ഫോം വിതരണം നവംബര്‍ 17 മുതല്‍ ആരംഭിക്കും. നവംബര്‍ 21 മുതല്‍ പത്രിക സ്വീകരിച്ചു തുടങ്ങും. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ പത്രിക സമർപ്പിക്കാം . ഡിസംബര്‍ ഏഴ് ഉച്ചക്ക് ഒരു മണിവരെ പത്രിക സ്വീകരിക്കും. ഡിസംബര്‍ 14ന് നാമനിര്‍ദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാവും. ഡിസംബര്‍ 26ന് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. തുടർന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ഡിസംബര്‍ 27ന് പുറത്തുവിടും. ജനുവരി 11ന് ഇന്ത്യന്‍ സ്‌കൂള്‍ മസ്കറ്റിന്റെ ഹാളിലാണ് വോട്ടെടുപ്പ് നടക്കുക . രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് വോട്ടിംഗ് സമയം. അന്ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും തിരഞ്ഞെടുപ്പ് ദിവസം സ്‌കൂള്‍ പരിസരത്തോ പുറേത്തോ യാതൊരു വിധത്തിലുള്ള വോട്ട് പിടുത്തവും അനുവദിക്കില്ലെന്നു ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വോട്ടര്‍ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് ആയ www.indianschoolsbodelection.org വഴി രക്ഷിതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധമായ മുഴുവന്‍ വിവരങ്ങളും അറിയുവാൻ കഴിയും . ഈ വെബ്‌സൈത്തിന്റെ ലോഞ്ചിങ്ങും ഇന്നലെ വാർത്താ സമ്മേളനത്തിൽ നിർവഹിച്ചു. രക്ഷിതാക്കൾക്ക് അവരുടെ പാരന്റ് ഐഡിയുടെ സഹായത്തോടെ വോട്ടുചെയ്യാനുള്ള യോഗ്യത ഈ വെബ്സൈറ്റ് ലൂടെ പരിശോധിക്കാനാകും. ഇന്ത്യൻ സ്‌കുള്‍ ബോര്‍ഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് രക്ഷിതാക്കളുടെ പ്രതിനിധികളായി തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് ആവശ്യമായ യോഗ്യതകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തെരഞ്ഞെടുപ്പ് നിയമാവലിയില്‍ ഉണ്ട്. വോട്ടര്‍മാരുടെ പട്ടിക ഈ മാസം 16ന് മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിന്റെ നോട്ടീസ് ബോര്‍ഡില്‍ പതിക്കുമെന്നും വോട്ടവകാശം ലഭിക്കാത്തവര്‍ക്കോ പരാതി ഉള്ളവര്‍ക്കോ ബോര്‍ഡ് അതികൃതരെ അറിയിക്കാവുന്നതാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു . തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാമെങ്കിലും എതിർ സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ പാടില്ലെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. .കെ എം ഷക്കീല്‍, ദിവേഷ് ലുമ്പാ, മൈതിലി ആനന്ദ്, താപന്‍ വിസ്, മറിയം ചെറിയാന്‍ എന്നിവര്‍ അംഗങ്ങളായ ഇലക്ഷന്‍ കമ്മീഷന്‍ ആണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വ്ം നല്‍കുക. മുഴുവൻ സ്കൂളുകളെയും പ്രതിനിധീകരിച്ച് ഇന്ത്യൻ സ്കൂൾ മസ്‌കറ്റിലെ രക്ഷിതാക്കളിൽ നിന്നാണ് ബോർഡ് അംഗംങ്ങളെ തെരഞ്ഞെടുക്കുക. മത്സരിക്കാനുള്ള അധികാരവും വോട്ടവകാശവും മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ രക്ഷിതാക്കൾക്ക് മാത്രമായിരിക്കും. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിലേക്കുള്ള ഏഴാമത് തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുക.