മസ്കറ്റ്
ഒമാൻ സെൻട്രൽ ബാങ്ക് ഒരു റിയാലിൻ്റെ വെള്ളി നാണയം പുറത്തിറക്കി. ഇൻ്റർനാഷണൽ ഫോറം ഓഫ് സോവറിൻ വെൽത്ത് ഫണ്ട്‌സ് 2024 ൻ്റെ വാർഷിക മീറ്റിംഗിന് ആതിഥേയത്വം വഹിക്കുന്നതിന്റെ സ്മരണക്കാണ് സിബിഒ വെള്ളി നാണയം പുറത്തിറക്കിയത്. 1,600 നാണയങ്ങൾ ആണ് ആകെ പുറത്തിറക്കിയത്. 0.999 പരിശുദ്ധി യുള്ള വെള്ളിയിൽ നിർമിച്ച നാണയത്തിന് 38.61 mm ആണ് വ്യാസം , 28.28 ഗ്രാം ഭാരവുമുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ഒമാനിൽ നിന്നോ ഒമാൻ പോസ്റ്റ് സെയിൽസ് വിൻഡോ വഴിയോ നവംബർ 17 മുതൽ ഓപ്പറ ഗാലേറിയയിൽ നിന്നോ നാണയം വാങ്ങാം. 50 ഒമാനി റിയാൽ ആണ് കോയിനിൻ്റെ വിൽപന വില. ആഗോള വിപണിയിലെ വെള്ളി വിലയിലെ മാറ്റത്തിനനുസരിച്ച് വിലയിൽ മാറ്റം വരുംമെന്നും അധികൃതർ വ്യക്തമാക്കി.