ഒമാനിലെ സൂറിൽ കെട്ടിടം തകർന്നു വീണ് രണ്ട് പ്രവാസികൾ മരണപ്പെട്ടു. ഇന്ന് രാവിലെ ആണ് സംഭവം. തകർന്നുവീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിഅറിയിച്ചു. 60 വർഷത്തോളമായി സൂറിൽ ബിസിനസ്സ് നടത്തുന്ന ഗുജറാത്തിൽ നിന്നുള്ള രണ്ട് വൃദ്ധ ദമ്പതികൾ ആണ് മരണപ്പെട്ടത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപത്ത് താമസിക്കുന്ന അവരുടെ മകനും മരുമകളും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ന്യൂനമർദ്ധത്തെ തുടർന്ന് 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് കഴിഞ്ഞരണ്ട് ദിവസങ്ങളിലായി ഈ ഭാഗത്തുരേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *