മസ്കറ്റ്: പ്രചോദന മലയാളി സമാജം മസ്‌ക്കറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം – 2024 സംഘടിപ്പിച്ചു. സ്റ്റാർ ഓഫ് കൊച്ചിനിൽ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടന്നു. വള്ളപ്പാട്ടിന്റെയും , താലപ്പൊലിയുടെയും അകമ്പടിയോടെയുള്ള മാവേലി എഴുന്നള്ളിപ്പും, അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷത്തിന് നിറമേകി. പ്രസിഡന്റ് ശ്രീമതി അപർണ്ണ വിജയന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ രക്ഷാധികാരി ശ്രീ സദാനന്ദൻ എടപ്പാൾ ഓണസന്ദേശം നൽകി. വൈസ് പ്രസിഡന്റ് ശ്രീ അമർ സാർ, അജിത് കുമാർ എന്നിവർ ആശംസകൾ നേർന്നു സെക്രട്ടറി നിഷാ പ്രഭാകരൻ സ്വാഗതവും ജോയിൻ സെക്രട്ടറി വിനീത ബിനു നന്ദിയും പറഞ്ഞു. പ്രസ്തുത ചടങ്ങിൽ കഴിഞ്ഞ എസ് എസ്‌ എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ മൊമെന്റോ നൽകി ആദരിച്ചു. അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര ആഘോഷ പരിപ്പാടികൾക്ക് മാറ്റ് കൂട്ടി വിഭവസമൃദ്ധമായ ഓണസ്സദ്യക്കു ശേഷം നടന്ന അംഗങ്ങളുടെ ആവേശകരമായ വടംവലി മത്സരത്തോടു കൂടി ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *