സലാല: ഐഒസി ഒമാൻ കേരള ചാപ്റ്റർ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ലുബാൻ പാലസിൽ വെച്ച് നടന്ന പരിപാടി ഐഒസി നാഷണൽ പ്രസിഡന്റ് സിയ ഉൾ ഹഖ് ലാറി ഉത്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡന്റ് അനീഷ് ബി വി സ്വാഗതം പറഞ്ഞു ആരംഭിച്ച പരിപാടി ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ: നിഷ്താർ അധ്യക്ഷത വഹിച്ചു. ഐഒസി ഒമാൻ മീഡിയ കോർഡിനേറ്റർ സുഹാന മുസ്തഫ, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ, ബാലചന്ദ്രൻ ഗോപകുമാർ എന്നിവർ സംസാരിച്ചു.ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ, ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ: സനാതനനൻ, ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ: അബൂബക്കർ സിദ്ധിഖ്, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം കൺവീനർ കരുണൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ ഡോ ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.രഘുവിന്റെ നേതൃത്വത്തിൽ ഐഒസി കുടുംബങ്ങൾ ചേർന്നു തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ ആളുകൾക്കു വേറിട്ട അനുഭവമായി. നിരവധി കലാ പരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള ഗെയിം ഉൾപ്പെടെ ഉള്ള പരിപാടി വൈകുന്നേരം വരെ നീണ്ടു നിന്നു. വൈസ് പ്രസിഡന്റ് ശ്യാം മോഹൻ നന്ദി പറഞ്ഞു അവസാനിപ്പിച്ച പരിപാടി ഐഒസി കുടുംബങ്ങളുടെ ഒരുമയും പരസ്പര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതായിരുന്നു.