മസ്കറ്റ് : ഒമാൻ ദേശീയ ഫുട്ബോൾ ടീം ജോർദാനിലെത്തി ..
ഒക്ടോബർ 15 ന് ജോർദാനെതിരെ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനായി ഒമാൻ ദേശീയ ഫുട്ബാൾ ടീം അമ്മാനിലെത്തി . ആദ്യ രണ്ട് മത്സരങ്ങളിൽ ഇറാഖിനോടും, ദക്ഷിണ കൊറിയയോടും തോറ്റ ഒമാൻ കഴിഞ്ഞ മത്സരത്തിൽ കുവൈറ്റിനെ ഏകപക്ഷീയമായ നാല് ഗോളിന് പരാജയപ്പെട്ടുത്തിയിരുന്നു . മൂന്നു കളികളിൽ നിന്നും മൂന്നു പോയിന്റ് ഉള്ള ഒമാൻ നിലവിൽ നാലാം സ്ഥാനത്താണ് ആണ് ഉളളത് . ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും .