മസ്കറ്റ് :ഇളയനില മ്യൂസിക്കൽ ഷോ നവംബർ 2 നു സലാലയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വോയിസ് ഓഫ് സലാലയും ഒളിമ്പിക് കാറ്ററിംഗ് സർവീസും ചേർന്ന് ആണ് പരിപാടി സംഘടിപ്പിക്കുക. പരിപാടിയുടെ ലോഗോ യും ഒളിമ്പിക് കാറ്ററിംഗ് സർവീസിന്റെ ലോഗോയും ഡോക്ടർ സനാതനൻ, സുധാകരൻ, ഹാമിദ് അബ്ദുൽഹകീം എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു.
നവംബർ 2 നു നടക്കുന്ന ഷോയിൽ പ്രമുഖ സിനിമ നടൻ ശങ്കർ ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ശ്രി ഐ എം വിജയൻ എന്നിവർ മുഖ്യതിഥികൾ ആയി പങ്കെടുക്കും. സമദ്,വർഷ പ്രസാദ്, മിന്നലേ നസീർ, നീമ എന്നിവരും വയലിനിസ്റ്റ് ബാല മുരളി യും പങ്കെടുക്കും.
ഇൻവിറ്റേഷനിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് സംഘടകർ അറിയിച്ചു.
സലാലയിലെ സാമൂഹിക സാംസ്കാരിക നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ സുധാകരൻ , ഹാരിസ്, ഫിറോസ് , ജംഷാദ് ആനക്കയം എന്നിവർ നേതൃത്വം നൽകി.
![](https://inside-oman.com/wp-content/uploads/2024/10/WhatsApp-Image-2024-10-14-at-1.59.17-AM-1024x496.jpeg)