. മസ്കറ്റ് : ദുബൈയിൽ നിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരുവാണ് ഒമാൻ കടലിൽ കത്തു പിടിച്ചത്. ഒമാനിലെ ദുഖത്തിന് സമീപമൂള്ള ലക്ക്ബിയിൽ വെച്ച് ആണ് അപകടം. . ഗുജറാത്ത് ,യു.പി സ്വദേശികളാണ് ജീവനക്കാർ. ഉരുവിലുണ്ടായിരുന്ന പതിമൂന്ന് ജീവനക്കാരേയും ഫിഷിംഗ് ബോട്ടും ഒമാൻ കോസ്റ്റ് ഗാർഡും ചേർന്നാണ് രക്ഷപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അപകടത്തിൽ ആളപായമില്ല. രക്ഷപെട്ട ഇന്ത്യക്കാരെ ലക്ബി പോലിസ് സ്റ്റേഷനിൽ എത്തിച്ചു. ഇവർരെ നാട്ടിലേക്ക് അയക്കാനുള്ള രേഖകൾ ശരിയായി വരികയാണെന്ന് ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് *ഡോ: കെ.സനാതനൻ അറിയിച്ചു.*വാഹനങ്ങൾ, മരം ,ഭക്ഷ്യ വസ്തുക്കൾ ,മറ്റു അവശ്യ വസ്തുക്കൾ ഉൾപ്പടെ 650 ടൺ ഭാരമുള്ള വസ്തുക്കളാണ് ഉരുവിൽ ഉണ്ടായിരുന്നത് . ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ലക്ബിക്ക് സമീപം ഉൾക്കടലിൽ വെച്ചാണ് തീ പിടിച്ചത് . ഒറ്റ എഞ്ചിൻ ഉരു ഗബോനീസ് റിപ്പബ്ളികിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഉരുവിന്റെ ഉടമ ബന്ധപ്പെട്ടതായും ദുഖം -മസ്കറ്റ്-അഹമ്മദാബാദ് ടിക്കറ്റ് റെഡിയായതായും സനാധനൻ കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *