മസ്കറ്റ് : ഒമാനിലെ ഹൈമക്ക് സമീപം വാഹനാപകടത്തിൽ മരിച്ച കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. മരണപ്പെട്ടതിന്റെ പതിനെട്ടാം നാൾ ആയ ബുധനാഴ്ച്ച യാണ് മൃതദ്ദേഹങ്ങൾ കൊണ്ടുപോയത്. പേപ്പർ വർക്കുകകൾ 2 ദിവസം കൊണ്ട് തന്നെ പൂർത്തീകരിച്ചിങ്കിലും ഓരോ ഭൗതികശരീരങ്ങളും ആരുടേതാണെന്ന് മനസ്സിലാകാതെ നാട്ടിലേക്ക് കൊണ്ട് പോകൽ അസാധ്യമായിരുന്നു. ഒമാനിലെ താമസ വിസ യുള്ള അദിശേഷിനെയും പൂജയെയും ഡി എൻ എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ റിപ്പോർട്ട് സെപ്തംബർ 9ന് ലഭ്ച്ചെങ്കിലും സന്ദർശക വിസയിലുള്ള വിജയ, പവൻ കുമാർ എന്നിവരെ ശാസ്ത്രീയമായി തിരിച്ചറിയാനുള്ള ശ്രമം വിജയിച്ചില്ല. അവസാനം കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം കൂടുതൽ പരിശോധനകൾ ഒഴിവാക്കി നാല് മൃതദേഹങ്ങളും നാട്ടിലേക്കയച്ചു.അദിശേഷ് ബസവരാജ് , പൂജ മായപ്പ തഹസിൽദാർ ,വിജയ മായപ്പ തഹസിൽദാർ,പവൻകുമാർ മായപ്പ തഹസിദാർ എന്നിവരാണ് അഗസ്ത്ത് 26 ന് ഒമാനിലെ ഹൈമക്കടുത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടത്. കർണാടക ബൽഗാവി ജില്ലയിലെ ഗോകക് സ്വദേശികളായ വിജയ മായപ്പ, മകൻ പവൻ കുമാറിനോടൊപ്പം ഓഗസ്ത്ത് 22 ന് ഒമാനിൽ സന്ദർശക വിസയിൽ എത്തിയത് 5 മാസം ഗർഭിണിയായ മകൾ പൂജയുടെ ആദ്യ പ്രസവം നാട്ടിൽ വെച്ച് നടത്താൻ കൂട്ടികൊണ്ട് പോകുവാനായിരുന്നു. നാട്ടിലേക്ക് പോകുന്നതിനു മുൻപ് അഗസ്ത്ത് 25ന് മരുമകൻ അദിശേഷ് സലാലയിലെ ഖരീഫ് കാണിക്കുവാൻ അവരെ കൂട്ടിക്കൊണ്ട് കൊണ്ട് പോയി, കൂടെ ഗർഭിണിയായ ഭാര്യ പൂജയും ഉണ്ടായിരുന്നു. അഗസ്ത്ത് 26 ന് സലാലയിൽ നിന്നും മടങ്ങുമ്പോൾ ആണ് ഇവരുടെ മരണത്തിനു കാരണമായ വാഹനാപകസം ഉണ്ടാകുന്നത്. യാത്രമധ്യേ ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങിയ ഇവർക്ക് ഇന്ധനം എത്തിച്ച് കൊടുത്ത് യാത്ര തുടരാൻ സഹായിച്ച പോലീസുകാരൻ എടുത്ത കാറിന്റെ ഫോട്ടോ ഇല്ലായിരുന്നെങ്കിൽ മരണപ്പെട്ടവർ ആരാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കില്ലായിരുന്നു. പോലീസുകാർ സംഘടിപ്പിച്ച് കൊടുത്ത പെട്രോളും അടിച്ച് യാത്ര തുടർന്ന അദിശേഷ് ഓടിച്ച കാർ 100 കിലോമീറ്റർ ഓടിയപ്പോഴേക്കും എതിരെവന്ന ട്രക്കുമായി കൂട്ടിയിടിച്ച് വാഹനത്തിന് തീ പിടിക്കുകയുരുന്നു. തീഗോളം നാലുപേരെയും കാറിനേയും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ വിഴുങ്ങി. അപകടം വിവരം അറിഞ്ഞ നേരത്തെ പെട്രോൾ എത്തിച്ചു കൊടുത്ത പോലീസാകാരനാണ് താനെടുത്ത ഫോട്ടോ വെച്ച് വാഹനത്തെ മനസ്സിലാക്കിയതും ഫോട്ടോ യിലെ വാഹന നമ്പർ എടുത്ത് വാഹനം ഓടിച്ചത് അദിശേഷാണെന്ന നിഗമനത്തിൽ എത്തുന്നതും. നാലുപേരിൽ ആരാണ് അദിശേഷ്, ആരാണ് പൂജയും, വിജയ്യും പവൻകുമാറും എന്ന് തിരിച്ചറിയാത്ത വിധത്തിൽ അവരുടെ മൃതദേഹം കത്തിപ്പോയിരുന്നു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള പേപ്പർ വർക്കുകകൾ 2 ദിവസം കൊണ്ട് തന്നെ പൂർത്തീകരിച്ചിങ്കിലും ഓരോ ഭൗതികശരീരങ്ങളും ആരുടേതാണെന്ന് മനസ്സിലാകാതെ നാട്ടിലേക്ക് കൊണ്ട് പോകൽ അസാധ്യമായിരുന്നു. അതിന് മൃതദേഹത്തിൽ നിന്നും എടുത്ത ഡി എൻ എ ഫലം വരുന്നത് വരെ കാത്തിരുന്നു. ഒമാനിലെ താമസ വിസ യുള്ള അദിശേഷിനെയും പൂജയെയും ഡി എൻ എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞതായി സെപ്തംബർ 9ന് റിപ്പോർട്ട് ലഭിച്ചു. സന്ദർശക വിസയിലുള്ള വിജയ, പവൻ കുമാർ എന്നിവർ താമസിച്ച റൂമിൽ നിന്നും ശേഖരിച്ച മുടി, ടൂത്ത് ബ്രഷ്, വിരലടയാളം എന്നിങ്ങനെയുള്ള സാമ്പിളുകൾ അവരെ ശാസ്ത്രീയമായി തിരിച്ചറിയാനുള്ള ശ്രമത്തിന് സഹായകരമായില്ല. അവസാനം കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം കൂടുതൽ പരിശോധനകൾ ഒഴിവാക്കി നാല് മൃതദേഹങ്ങളും (സെപ്റ്റംബർ 11 ) ഇന്ന് രാത്രി 10:30ക്കുള്ള സലാം എയർ വിമാനത്തിൽ ഹൈദരാബാദിലേക്ക് കൊണ്ട് പോയി . ഹൈദരാബാദിൽ നിന്നും മൃതദേഹങ്ങൾ മൂന്ന് പേരുടെ സ്വദേശമായ കർണ്ണാടകയിലെ ബൽഗാവിയിലേക്കും അദിശേഷിന്റെ സ്വദേശമായ ദേവദുർഗയിലേക്കും റോഡ് മാർഗ്ഗം കൊണ്ടുപോയി സംസകരിക്കും.