മസ്കറ്റ് 

ഒമാനിൽ വേതന സംരക്ഷണ മാർഗനിർദേശം പാലിക്കാത്ത  സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

 സ്വദേശി വിദേശി തൊഴിലാളികൾക്ക് നിശ്ചിത കാലയളവിൽ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന സംവിധാനമാണ് ഡബ്ല്യുപിഎസ്. 2023 ജൂലൈ ഒമ്പതിനാണ് സംവിധാനം നിലവിൽ വന്നത്. 

ഒമാനിൽ ചില കമ്പനികൾ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ  രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നടപടിക്രമങ്ങൾക്കനുസൃതമായി ജീവനക്കാരുടെ ശമ്പളം കൈമാറാതെ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

 രാജ്യത്തെ സ്വദേശി വിദേശി തൊഴിലാളിൾക്ക് നിശ്ചിത കാലയളവിനുള്ളിൽ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അവരുടെ വേതനം സംരക്ഷിക്കാനും ലക്ഷ്യമിടുന്നതാണ്‌ സംവിധാനം. മൂന്ന് വൻകിട കമ്പനികൾ, 475 ഇടത്തരം കമ്പനികൾ, 14,165 ചെറുകിട, 172,174 മൈക്രോ കമ്പനികൾ എന്നിവ ഇപ്പോഴും ഡബ്ല്യുപിഎസിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഈ വർഷം ആഗസ്റ്റ് 20 വരെ 57,735 സ്ഥാപനങ്ങൾ രാജ്യത്ത് ഡബ്ല്യുപിഎസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ഇതുവരെ ഈ സംവിധാനത്തിലൂടെ ശമ്പളം കൈമാറാൻ പല സ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ സംവിധാനം നടപ്പാക്കാത്ത 66 വൻകിട ബിസിനസുകൾ, 536 ഇടത്തരം ബിസിനസുകൾ, 10,659 ചെറുകിട ബിസിനസുകൾ, 46,137 മൈക്രോ ബിസിനസ്സുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പും വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കൽ, 50 ഒമാനി റിയാൽ അഡ്മിനിസ്ട്രീറ്റിവ് പിഴ എന്നീ ശിക്ഷകൾ ലഭിച്ചേക്കും. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പിഴ ഇരട്ടിയാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *