മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ അംഗങ്ങൾക്ക് പ്രത്യേക കിഴിവുകൾ നൽകി കിംസ് ഒമാൻ ഹോസ്പിറ്റൽ. ഒമാനിലെ ദാർസൈത്ത്, അൽ ഖുവൈർ ആശുപത്രികളിലാണ് കിംസ് ഒമാൻ ഹോസ്പിറ്റൽ വേൾഡ് മലയാളി ഫെഡറേഷൻ അംഗങ്ങൾക്കായി പ്രത്യേക കിഴിവുകൾ നൽകിയിരിക്കുന്നത്.

ഒമാനിലെ കിംസ് ഹോസ്പിറ്റൽ എച്ച്ആർ, അഡ്മിനിസ്ട്രേഷൻ & ഗവൺമെൻ്റ് റിലേഷൻസ് മേധാവി നൈഫ് ഹബീബ് അൽ സദ്‌ജാലിയും വേൾഡ് മലയാളി ഫെഡറേഷൻ്റെ ഗ്ലോബൽ ചെയർമാൻ ഡോ. ജെ.രത്നകുമാറും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കിംസ് ഒമാൻ ബിസിനസ് ഡെവലപ്‌മെൻ്റ് ആൻഡ് ഓപ്പറേഷൻസ് മേധാവി മിസ്റ്റർ ജെസിം. ബി, വേൾഡ് മലയാളി ഫെഡറേഷൻ നേഷണൽ കോർഡിനേറ്റർ സുനിൽകുമാർ കെ, നേഷണൽ അധ്യക്ഷൻ ജോർജ്ജ് പി രാജൻ, നേഷണൽ സെക്രട്ടറി ഷെയ്ഖ് റഫീഖ്, നേഷണൽ ട്രഷറർ ജോസഫ് വലിയവീട്ടിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക്, നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സേവനങ്ങൾക്ക് ഈ കിഴിവുകൾ ബാധകമാണെന്നും അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ പ്രയോജനപ്പെടുത്താനുള്ള മികച്ച അവസരമാണിതെന്നും കിംസ് ഒമാൻ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *