മസ്കറ്റ് : ബി.എൻ.ഐ ഒമാന്റെ സലാം ചാപ്റ്റർ ഒന്നാം വർഷികം ആഘോഷിച്ചു. ബിസിനസ് ഉടമകളുടെ ഉച്ചകോടിയോടെയായിരുന്നു ആഘോഷം. വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഇൻവെസ്റ്റ് ഒമാനിലെ ക്ലയന്റ്സ് അഫയേഴ്സ് മേധാവി അബ്ദുൽ അസീസ് അൽ ഫഹ്ദി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബി.എൻ.ഐ ഒമാൻ നാഷനൽ ഡയറക്ടർ സലീം അൽത്താഫ്, ഓപ്പറേഷൻസ് ഡയറക്ടർ ഖദീജ സഫാന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്കരി, സെക്രട്ടറി ട്രഷറർ നൗഷാദ് കക്കേരി എന്നിവരുൾപ്പെടെ സലാം ചാപ്റ്ററിന്റെ നിലവിലെ നേതൃനിരയിലുള്ള ടീം ഈ വർഷം മുഴുവൻ വ്യവസായ സമൂഹത്തെ പിന്തുണയ്ക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡന്റ് മുർതാസ ജരിവാലയാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്. ഉച്ചകോടിയിൽ പങ്കെടുത്തവരിൽ സലാം ചാപ്റ്ററിലെ അംഗങ്ങളും ഉണ്ടായിരുന്നു. ബി.എൻ.ഐ നാഷനൽ ഡയറക്ടർ സലീം അൽത്താഫിന്റെ അവതരണവും നടന്നു. പ്രമുഖ ടെലികമ്യൂണിക്കേഷൻ ദാതാക്കളായ ഉരീദോ, പ്രമുഖ പണമിടപാട് സ്ഥാപനമായ ലുലു എക്സ്ചേഞ്ച്, ഭക്ഷ്യ ഉൽപന വിതരണ കമ്പനിയായ നദ ഹാപ്പിനസ് എന്നിവർ പങ്കാളികളായി. ബി.എൻ.ഐ ഒമാനിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, www.bnioman.com സന്ദർശിക്കുക അല്ലെങ്കിൽ 79906500 എന്ന നമ്പറിൽ ബന്ധപ്പെടാം.