ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ് നടത്തിയ ‘കുട്ടിക്കൂട്ടം’ ശ്രദ്ധേയമായി
മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ വിനോദ വിജ്ഞാന പരിപാടി ശ്രദ്ധേയമായി.
“കുട്ടിക്കൂട്ടം” എന്ന പേരിൽ നടന്ന പരിപാടി പ്രജീഷ് വർക്കി യുടെ നേതൃത്വത്തിൽ, വിത്യസ്ത കഥകളിലുള്ള കുട്ടികളുടെ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആശയ രൂപീകരണത്തിൽ കുട്ടികളുടെ കഴിവ് വളർത്തിയെടുക്കുന്ന രീതിയിലാണ് നടന്നത്. 5 മുതൽ 15 വയസ്സുവരെ ഉള്ള 60 ഓളം കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ പാട്ടും ഡാൻസും മറ്റൂ വിനോദ വിജ്ഞാന പരിപാടികളും അരങ്ങേറി.
ചിൽഡ്രൻസ് വിങ്ങ് കോർഡിനേറ്റർ നിധീഷ്മാണിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സെക്രട്ടറി ഷക്കീൽ അഹമ്മദ്, മലബാർ വിംഗ് ഒബ്സർവർ മറിയം ചെറിയാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, ട്രഷറർ നവാസ് ചെങ്കള, അനീഷ് കടവിൽ, താജുദ്ധീൻ, ജെസ്‌ല മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.