സോഹാർ : ഷിനാസ്സിലെ മലയാളികളുടെ കൂട്ടായ്മയായ ഷിനാസ് സാംസ്‌കാരിക വേദി ലൈഫ് ലൈൻ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 180ഓളം ആളുകൾ പങ്കെടുക്കുകയും വിവിധ മെഡിക്കൽ സേവനങ്ങൾ സ്വീകരിക്കുകയും ചെയ്തു. ക്യാമ്പിന് ഷിനാസ് മേഖലയിലെ പ്രമുഖ സാമൂഹ്യ ക്ഷേമ പ്രവർത്തകരായ സുരേഷ് വി പി, ഷാജിലാൽ, സഞ്ജു, അനീഷ് എന്നിവർ നേതൃത്വം നൽകി.
