.ബുറൈമി : ബുറൈമി കലാ കായിക സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മിനിസ്ട്രി ഓഫ് ഹെൽത്തുമായി സഹകരിച്ചു കൊണ്ട് ബുറൈമിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ചാണ് ക്യാമ്പ് നടന്നത്. 35 ഓളം പേർ രജിസ്റ്റർ ചെയ്യുകയും 24 പേർ രക്തദാതാക്കൾ ആവുകയും ചെയ്തു. ബുറൈമി സനയ്യ മേഖലയിലെ സജീവ സാമൂഹ്യക്ഷേമ പ്രവർത്തകയായ ശ്രീമതി അനുജ പ്രവീണിൽ നിന്നും രക്തം ശേഖരിച്ചു കൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. രക്തദാതാക്കളായി മുന്നോട്ട് വന്ന മുഴവനാളുകളോടുള്ള നന്ദിയും ഭാവിയിൽ കൂടുതൽ വിപുലമായി രക്തദാന ക്യാമ്പ് നടത്തുമെന്നും സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *