മസ്കറ്റ് : .കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച വയനാട് മുണ്ടക്കയ്‌ പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി കേരളത്തിൽ മാത്രം ഉതുങ്ങുന്നതല്ല ഇവിടെ പ്രവാസ ലോകത്തും അതിന്റെ നടുക്കം ഏറ്റുവാങ്ങിയവർ ഏറെയെയാണ് വയനാട് ജില്ലയിൽ ഉള്ളവർ ഏറെജോലി ചെയ്യുന്ന രാജ്യമാണ് ഒമാൻ ദുരന്ത വാർത്തയിൽ സങ്കട ക്കടലിലായ രണ്ടുപേരുണ്ട് ഇവിടെ ബറൈമിയിൽ ജോലി ചെയ്യുന്ന ചൂരൽ മല സ്വദേശി അസീസ് മറ്റൊരാൾ ബർക്കയിൽ ജോലി ചെയ്യുന്ന അഷ്‌റഫ്‌ ആണ്.ഇവർക്ക് നഷ്ടപ്പെട്ടത് കൂടപ്പിറപ്പുകളെയാണ് അഷ്‌റഫിന്റെ കുടുംബത്തിലെ പലരെയും കുറിച്ച് വിവരമില്ല ബർക്ക കെ. എം സി . സി പ്രസിഡന്റ് കൂടിയായ അഷ്‌റഫ്‌ ദുരന്തം നടക്കുമ്പോൾ നാട്ടിലാണ് ഒരു പ്രദേശം മുഴുവനും പാറയും ചളിയും വെള്ളവും വന്നു നിറഞ്ഞു അങ്ങാടി മുഴുവനായി തുടച്ചു മാറ്റപ്പെട്ട അവസ്ഥയിൽ കാണാതായവരെ കണ്ടെത്താൻ ആവാതെ നിസ്സഹായരായി പോയവർ ആശുപത്രിയിലും മാറ്റി പാർപ്പിച്ച സുരക്ഷിത കേന്ദ്രത്തിലും തിരയുകയാണ്.ഉരുൾപൊട്ടൽ വാർത്ത പരന്നതോടെ ബുറൈമിയിൽ ജോലിചെയ്യുന്ന അസീസ്‌ സങ്കടകടലിലായി. വയനാട് ചൂരൽമലയിൽ താമസിക്കുന്ന ഭാര്യ ആമിനയെയും ഉമ്മ ഫാത്തിമയെയും മൂന്ന് കുട്ടികളെയും ഉരുൾപൊട്ടലിൽ കാണാനിലെന്നുകൂടി അറിഞ്ഞതോടെ അസീസ്‌ തകർന്നു. ഉറ്റവരുടെയും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകളും സ്ഥാപനങ്ങളും മണ്ണിലടിയിലായി എന്നറിഞ്ഞു. നാട്ടിൽ വൈദ്യുതി ബന്ധവും ഇന്റർനെറ്റ് സംവിധാനവും തകരാറിലായതോടെ വിവരങ്ങറിയാൻ സാധിക്കാതെവന്നതോടെ ആശങ്ക വർധിച്ചു. നീണ്ട തിരച്ചിലിനൊടുവിൽ ഒരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലയിലും മറ്റു രണ്ട് കുട്ടികളെ സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക സുരക്ഷാകേന്ദ്രത്തിൽ കണ്ടെത്തിയതോടെ തെല്ലൊരാശ്വാസം. അപ്പോഴും പ്രിയതമയുടെയും മാതാവിന്റെയും കാര്യത്തിൽ വിവരവും ലഭിച്ചിട്ടില്ലെന്ന്‌ അസീസിനെ സങ്കടത്തിലാഴ്‌ത്തുന്നു. തന്റെയും ഭാര്യയുടെയും ബന്ധുക്കളിൽ പലരുടെയും വീടുകൾ മുഴുവൻ ഇപ്പോൾ മണ്ണിനടിയിലാണ്. ഭാര്യയുടെ മാതാവ്, സഹോദരങ്ങൾ, അവരുടെ ഭാര്യമാർ, മക്കൾ, മറ്റു ബന്ധുക്കൾ അങ്ങനെ നിരവധി പേർ എവിടെയാണെന്നറിയില്ല. മരിച്ചവരുടെ പട്ടികയിൽ അവരുടെ പലരുടെയും പേരികളില്ല. പരുക്കേറ്റ്‌ ആശുപത്രിയിൽ കഴിയുന്നവരുടെ കൂട്ടത്തിലും ബന്ധുക്കളില്ല. സർക്കാരിന്റെ താൽക്കാലിക സുരക്ഷിത കേന്ദ്രങ്ങളിൽ അന്വേഷിച്ചിട്ടും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലഅസീസ്‌ പറഞ്ഞു.അസീസിനെ പോലെ വയനാട്ടിൽനിന്നുള്ള നിരവധി പേരാണ്‌ ഗൾഫ്‌ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ.അസീസ് ഇന്നലെ തന്നെ നാട്ടിലേക്കു തിരിച്ചു.കുടുംബങ്ങളെക്കുറിച്ചുള്ള ആശങ്കയിലാണ്‌ പലരും.അഷ്‌റഫിനേയും അസീസിനെയും പോലുള്ളവർ നിരവധി ഉണ്ട് പ്രവാസികൾ ആയി.ഒരു രാത്രി വെളുക്കുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടവരുടെ നോവ് കണ്ണീർ കടലായി മാറുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും.

റഫീഖ് പറമ്പത്ത്

Leave a Reply

Your email address will not be published. Required fields are marked *