മസ്കറ്റ് :   സ്വരാജ്യം സുരക്ഷിതത്വത്തിന്റെ കളിത്തോട്ടിൽ ആണെന്നുണർത്തി ഒമാനിലെ ഇമാമുമാർ. ഒമാനിൽ വെള്ളിയാഴ്ച നടന്ന ജുമാ ഖുതുബയിൽ ആണ് അക്രമത്തെയും അക്രമകാരികളെയും സർവേശ്വരൻ ഇഷ്ടപ്പെടുന്നില്ലെന്നും ഇമാമുമാർ പറഞ്ഞു. ഒമാനിലെ ഔഖാഫ്  മതകാര്യ  മന്ത്രാലയമാണ് രാജ്യത്തെ പള്ളികളിൽ നിർവഹിക്കാൻ ഖുതുബ പ്രഭാഷണം തയ്യാറാക്കി നൽകുന്നത്. വാദികബീർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഈ ആഴ്ചത്തെ ജുമുഅ ഖുതുബ തയ്യാറാക്കി നൽകിയത്. അതനുസരിച്ചു നിർവഹിച്ച പ്രഭാഷണത്തിൽ  നിർഭയത്വ രാജ്യത്തിനു വേണ്ടി പ്രവാചകൻ  ഇബ്രാഹിം നബിയും മദീനക്കുവേണ്ടി പ്രവാചകനായ മുഹമ്മദ് നബിയും പ്രാർഥിക്കുകയും ചെയ്ത ചരിത്രം വിവരിക്കുന്നു. നമ്മൾ  രാജ്യത്തെ സ്നേഹിക്കുകയും  നമ്മുടെ രാജ്യത്തിനു വേണ്ടി  പ്രാർഥിക്കുകയും വേണം. അക്രമത്തെയും അക്രമകാരികളെയും ദൈവം ഇഷ്ടപ്പെടുന്നില്ല.വിശുദ്ധ ഖുർആനിൽ നിരവധി  സൂക്തങ്ങൾ ഇക്കാര്യം  പ്രതിബാധിച്ചിട്ടുണ്ട്.  അക്രമങ്ങൾ നടത്തുന്നവർ രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുന്നവരാണ്  അവർ  ദയ അർഹിക്കുന്നവരല്ല.  നിർഭയത്വവും സുരക്ഷിത്വവും നിറഞ്ഞ രാജ്യം ദൈവത്തിന്റെ അനുഗ്രഹമാണ്. ഈ അനുഗ്രഹത്തിന് നാം നന്ദിയുള്ളവരാവണമെന്നു ഇമാമുമാർ ഓർമ്മിപ്പിച്ചു.  നമ്മുടെ സന്തോഷം രാജ്യത്തെ മുഴുവൻ സന്തോഷവും ഏതെങ്കിലും വിഷയത്തിൽ രാജ്യത്തിന്റെ ഒരു ഭാഗത്തുണ്ടാവുന്ന ദുഃഖം രാജ്യത്തിന്‍റെ മുഴുവൻ ദുഃഖവുമായിരിക്കുമെന്നും ഇമാമുമാർ സൂചിപ്പിച്ചു. ഒരു സമുദായം അവരുടെ നിലപാടുകളിൽ മാറ്റം വരുത്താതെ അല്ലാഹു അവരെ മാറ്റുകയില്ലെന്ന്  ഖുർആൻ വ്യക്തമാക്കുന്നുണ്ട്. . മൂല്യങ്ങളിൽനിന്ന് വ്യതിചലിച്ചുകൊണ്ടുള്ള അപക്വമായ ആശയങ്ങൾ നാശങ്ങൾ വിളിച്ചുവരുത്തും. അതിനാൽ രാജ്യത്തിന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കണം. ശരീഅത്ത് നിയമത്തിൽനിന്ന് വ്യതിചലിക്കൽ അവകാശ ധ്വംസനങ്ങളിലേക്കും അക്രമത്തിലേക്കും വഴി ഒരുക്കും. രാജ്യത്തെ ജനങ്ങളെയും രാജ്യത്തിന്റെ സമ്പത്തിനെയും വിശുദ്ധ കേന്ദ്രങ്ങളെയും സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. രാജ്യത്തുള്ളവരുടെ അവകാശവും അഭിമാനവും സംരക്ഷിക്കൽ എല്ലാവരുടെയും കടമയാണെന്നും. ആക്രമണവും അവകാശങ്ങൾക്കു മേലെയുള്ള കടന്നുകയറ്റം അനൈക്യത്തിലേക്കും വിഭജനത്തിലേക്കും നയിക്കു മെന്നും . അതിനാൽ നാം സൂക്ഷിക്കണമെന്നും നിർഭയത്വമുള്ള രാജ്യമാവാൻ പ്രാർഥിക്കണമെന്നും ഇമാമുമാർ വെള്ളിയാഴ നിർവഹിച്ച ജുമാ ഖുതുബയിൽ  ഉദ്ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *