മസ്കറ്റ്: ജൂലായ്‌ 12, 13, 19, 20 തീയതികളിലായി കേരളവിഭാഗം ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടക്കുന്ന   “വേനൽ തുമ്പികൾ ക്യാമ്പ്”   ജൂലായ് 12ന്  രാവിലെ ആരംഭിച്ചു.  കേരളവിഭാഗം സക്രട്ടറി ശ്രീ സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ പ്രവാസി ക്ഷേമനിധി ഡയറക്റ്ററും , ഇന്ത്യൻ സോഷ്യൽ ക്ലബ് എൻഹാൻസ്മെൻറ് ഏൻറ് ഫെസിലിറ്റേറ് ഡയറക്റ്റർ കൂടിയായ ശ്രീ വിത്സൺ ജോർജ് ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിച്ചു. കേരളാവിങ് ബാലവിഭാഗം സക്രട്ടറി ശ്രീവിദ്യ സ്വാഗതവും , ജോയിൻസക്രട്ടറി റിയാസ് നന്ദിയും പറഞ്ഞു. മുൻകാലങ്ങളിൽ ക്യാമ്പ് നയിച്ചിട്ടുള്ള  ഒമാനിലെ പ്രശസ്ത നാടക പ്രവർത്തകൻ പത്മനാഭൻ തലോറ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ഇ പ്രാവശ്യത്തെ ക്യാമ്പ് നയിക്കുന്നത് പ്രശസ്ത നാടക പ്രവർത്തകനും , ടെലിഫിലിം അഭിനേതാവും , അധ്യാപകനുമായ ശിവദാസ് പൊയിൽക്കാവ്  ആണ്. സംസ്ഥാന യുവജനോത്സവത്തിലെ കുട്ടികളുടെ നാടക മത്സരങ്ങളിൽ സ്ഥിരമായി ഒന്നാംസ്ഥാനം ലഭിക്കാറുള്ളത്  മാഷ് രചനയും ,സംവിധാനവും നിർവഹിക്കാറുള്ള നാടകങ്ങൾക്കാണ്.  വായന – എഴുത്ത് – ചിത്രം – നാടകം – സംഗീതം – സിനിമ തുടങ്ങിയ സർഗ്ഗാത്മക സാധ്യതകളെ ജീവിത നൈപുണ്യ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ വർഷത്തെ കരിക്കുലവും തയ്യാറാക്കിയിട്ടുള്ളത്  എന്ന് ക്യാമ്പ് ഡയറക്റ്റർ അറിയിച്ചു.
രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള 150 ൽ പരം കുട്ടികൾ ആണ് ഈ  വർഷത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികൾ എല്ലാം വളരെ ആവേശത്തോടെയാണ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത് .
കുട്ടികൾക്ക് അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളിൽ നിന്ന്  പുറത്ത് കടക്കാൻ  ക്യാമ്പ് ഏറെ സഹായകരമാണ്  എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *