സലാല:
മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും ദളിത് ലീഗ് നേതാവുമായിരുന്ന
എ.പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് പാർട്ടിക്കും ദളിത് സമൂഹത്തിനും ഉണ്ണികൃഷ്ണന്റ നിര്യണം നികത്തനാവാത്ത നഷ്ടമാണ്.
മുസ്ലിം- ദളിത് ഐക്യത്തിന് വേണ്ടി പ്രവർത്തിച്ച അദ്ദേഹം എന്നും സ്മരിക്കപ്പെടുമെന്നും സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ജനറൽ സെക്രട്ടറി ഷബീർ കാലടി എന്നിവർ പറഞ്ഞു.
സലാല കെഎംസിസി മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് നാസർ ആലത്തിയൂരിന്റെ അധ്യക്ഷതയിൽ കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു,
സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ കാലടി അനുസ്മരണ പ്രഭാഷണം നടത്തി. അനസ് ഹാജീ, ജാബിർ ശരീഫ്, മുനീർ വി സി എന്നിവർ സംസാരിച്ചു.
മതേതരത്തിൽ ഊന്നിയ പ്രവർത്തനത്തിൻ്റെ ഉടമയായിരുന്നു എ പി ഉണ്ണികൃഷ്ണൻ എന്ന് അനുശോചന യോഗം വിലയിരുത്തി.
മുസ്ലിംലീഗിനോടും പാണക്കാട് കുടുംബത്തിനോടുള്ള അദ്ദേഹത്തിൻറെ ബന്ധം എന്നും വലിയ മാതൃകയാണ് പൊതുസമൂഹത്തിന് കാണിച്ചു നൽകിയതെന്ന് അനുശോചന പ്രഭാഷണത്തിൽ നേതാക്കൾ പങ്കുവെച്ചു.
കാസിം കോക്കൂർ, ബുഷൈർ വാഴയൂർ,
ഐ പി ജംഷാദ് എന്നിവർ പരിപാടിക്ക് നേതൃത്തം നൽകി.
സലാല കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റഹീം താനാളൂർ സ്വാഗതവും ശിഹാബ് കാളികാവ് നന്ദിയും പറഞ്ഞു.