മസ്കറ്റ് :   നാട്ടിലെയും മറുനാട്ടിലെയും സംഗീതാസ്വാദകർക്ക് സംഗീതമയമായ നിമിഷങ്ങൾ സമ്മാനിച്ച, ജനങ്ങൾ ഹൃദയത്തിലേറ്റിയ പാടാം നമുക്ക് പാടാം സംഗീത കൂട്ടായ്മ പത്താം വാർഷികം മെഗാ ഇവന്റ് നവംബർ 22ന് നടത്തുമെന്ന് കമ്മറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു  

     കേരളത്തിലെ വിവിധ മേഖലകളിൽ അറിയപ്പെടുന്ന എട്ടോളം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റ് ഒമാനിലെ സംഗീത ആസ്വാദകർക്ക് നവ്യാനുഭവം ആയിരിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു, 

     മെഗാ ഇവന്റിന് മുന്നോടിയായി ഒമാനിലെ ഗായകർക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ 15 വയസ്സു മുതൽ മുകളിലുള്ള ഗായകർക്ക് ഒരു റിയാലിറ്റി ഷോയും സംഘടിപ്പിക്കുന്നുണ്ട് , 

      വ്യാഴാഴ്ച വൈകീട്ട് അൽഖുവരിൽ ഉള്ള നിസർക്കാസ് തട്ടുകട ഹാളിൽ വെച്ച് പ്രസിഡണ്ട് സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന വിപുലമായ സ്വാഗതസംഘ മീറ്റിങ്ങിൽ സെക്രട്ടറി വാസുദേവൻ തളിയാറ സദസ്സിന് സ്വാഗതം പറഞ്ഞു സജീവമായ ചർച്ചയ്ക്കുശേഷം ട്രഷറർ സജീവ് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *