മസ്കറ്റ് : ചുട്ടുപൊള്ളുന്ന ചൂടിൽ , സാധാരണക്കാർക്ക് ആശ്വാസമായി രാജ്യത്തെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കഴിഞ്ഞ ഏതാനും വർഷമായി സംഘടിപ്പിക്കാറുള്ള ” ബീറ്റ് ദി ഹീറ്റ് ” പരിപാടിക്ക് സമാപനം . കനത്ത ചൂടിൽ നിന്ന് ആശ്വാസം നൽകാൻ തൊഴിലാളികൾ അടക്കമുള്ളവർക്ക് വെള്ളവും, മോരും, തൊപ്പിയും സൗജന്യമായി വിതരണം ചെയുന്ന പരിപാടിയാണ് ” ബീറ്റ് ദി ഹീറ്റ് “. സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധതാ സേവനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിക്ക് മുൻ വർഷങ്ങളെപോലെ ഈ വർഷവും വലിയ സ്വീകാര്യതയാണ് ലഭിച്ചത് . ഇക്കഴിഞ്ഞ വെള്ളിയാഴ്ച റൂവി സുൽത്താൻ ഖാബൂസ് പള്ളി പരിസരത്തു നടന്ന സമാപന പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കാളികളായത് . രാജ്യത്ത് ഉടനീളം പ്രവർത്തിക്കുന്ന ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ നാല്പത്തിയഞ്ച് ബ്രാഞ്ചുകൾക്ക് പുറമെ ലേബർ ക്യാമ്പുകൾ , പള്ളികൾ എന്നിവടങ്ങളിലായി ഏകദേശം രണ്ടര ലക്ഷത്തിലധികം വെള്ളവും, മോരും , തൊപ്പിയുമാണ് വിതരണം ചെയ്തത് . ‘ കനത്ത ചൂടിൽ മനസ്സും, ശരീരവും തണുക്കുമ്പോൾ ലഭിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ സാധിക്കില്ല എന്നും അതിനാൽ ഇത്തരം സഹായഹസ്തം നൽകിയ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിനെ ‘ അഭിനന്ദിക്കുന്നതായി പരിപാടിയിൽ ഭാഗഭാക്കായ സ്വദേശികൾ ഉൾപ്പടെയുള്ള ആളുകൾ അഭിപ്രായപ്പെട്ടു . ” ഈ വർഷം രാജ്യത്തു മുൻ വർഷങ്ങളേക്കാൾ വലിയ ചൂടാണ് ആനുഭവപെട്ടത്‌ , ചില ദിവസങ്ങളിൽ ലോകത്തിൽ തന്നെ ഏറ്റവും ചൂട് രേഖപ്പെടുത്തിയത് ഒമാനിൽ ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു , ഈ സാഹചര്യത്തിൽ മുൻ വർഷങ്ങളെ പോലെ ഈ വർഷവും സാധാരണക്കാരന് ആശ്വാസമായി ” ബീറ്റ് ദി ഹീറ്റ് ” സംഘടിപ്പിച്ചത് . കടുത്ത ചൂടിൽ എപ്പോഴും ധാരാളം വെള്ളം കുടിക്കണം എന്നും , നേരിട്ട് സൂര്യ പ്രകാശം ഏൽക്കാത്തിടത്ത് നിൽക്കണം എന്നുമാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന പ്രധാന നിർദേശം ഈ സാഹചര്യത്തിൽ അത്തരം സുരക്ഷാ രീതികൾക്ക് പ്രാധാന്യം നൽകാനാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത് എന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്‌സൺ ബേബി പറഞ്ഞു . നിരവധി സ്ഥലങ്ങളിൽ നിന്നും സ്വദേശികൾ അടക്കമുള്ളവരിൽ നിന്നും പരിപാടിക്ക് ലഭിച്ച സ്വീകാര്യത തങ്ങളെ അത്ഭുതപെടുത്തിയെന്നും , പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും നിക്‌സൺ ബേബി കൂട്ടിച്ചേർത്തു . ” ഈ പരിപാടിക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഈ വർഷവും ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കാൻ പ്രചോദനം ആയതെന്നും , ” ബീറ്റ് ദി ഹീറ്റ് ” പരിപാടിയിൽ സ്വദേശികളും, വിദേശികളും അടക്കം ആയിരകണക്കിന് ആളുകൾ ഭാഗഭാക്കായെന്നും , ഒമാനിലെ എല്ലാവിഭാഗം ജനങ്ങളെയുംണ് ഉൾകൊണ്ടുകൊണ്ടാണ് പരിപാടി മുന്നോട്ട് കൊണ്ടുപോയതെന്നും അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു . “കനത്ത ചൂടിൽ ഏറെ പ്രയാസം അനുഭവവിക്കുന്നത് സാധാരണക്കാരായ നിർമ്മാണ തൊഴിലാളികളാണ് , ഉച്ച വിശ്രമം ഉൾപ്പടെയുള്ള നല്ല പ്രവർത്തികളുമായി അധികൃതർ മുന്നോട്ട് പോയപ്പോൾ , അതിന് പിന്തുണ നൽകുന്നതിന് വേണ്ടി കൂടിയാണ് ലേബർ ക്യാമ്പുകൾ , പണിസ്ഥലങ്ങൾ എന്നിവടങ്ങളിലാണ് പ്രധാനമായും വെള്ളവും , മോരും വിതരണം ചെയ്തത് , അതോടൊപ്പം ” ബീറ്റ് ദി ഹീറ്റ് “പരിപാടിക്ക് സമാപനം ആയെങ്കിലും കടുത്ത ചൂട് മൂലം തൊഴിലാളികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഒപ്പം മാനസിക പിരിമുറുക്കവും കുറക്കാൻ മെഡിക്കൽ ബോധവൽക്കരണവും അടുത്ത ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും അൻസാർ ഷെന്താർ കൂട്ടിച്ചേർത്തു . റൂവി സുൽത്താൻ ഖാബൂസ് പരിസരത്തു നടന്ന സമാപന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കാളികളയി . ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജീവനക്കാരായ ഉനാസ് കെ ഉമ്മർ അലി, ഗിരി പ്രസാദ്, ക്ലിന്റ്, ജിജോ ,ഡോളി,അനീഷ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *