മസ്കറ്റ് : ഒമാനിൽ വാണിജ്യ ഇടപാടുകൾക്ക് ഇ പെയ്‌മെന്റ് സംവിധാനമൊരുക്കുന്നതിൽ വീഴ്ച വരുത്തിയ 18 സ്ഥാപനങ്ങൾക്കെതിരെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടപടി സ്വീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കച്ചവട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന യിലാണ് നടപടി.
ഇ പെയ്മന്റുമായി ബന്ധപ്പെട്ട മറ്റു നിയമലംഘനങ്ങൾക്ക് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
മുഴുവൻ ഗവർണറേറ്റുകളിലും പണരഹിത ഇടപാടുകൾ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം പരിശോധന തുടരുകയാണ്. 2022 മെയ് മാസത്തിലാണ് വിവിധ മേഖലകളിൽ ഇ പെയ്മന്റ് നിർബന്ധമാക്കി മന്ത്രാലയം ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇ പെയ്മന്റ് സംവിധാനം ഒരുക്കിയില്ലെങ്കിൽ 100 റിയാലാണ് പിഴ.
ഇലക്ട്രോണിക് രൂപത്തിൽ പെയ്മന്റ് അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയിരുന്നു.