മസ്കറ്റ് :തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർഫീ ഇരട്ടിയാക്കിയ നടപടി പ്രവാസികളോട് കാണിക്കുന്ന അനീതിയാണ് .അടിക്കടി ഉയരുന്ന വിമാന ടിക്കറ്റ് വർധനമൂലം നടുവൊടിഞ്ഞ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി എയർപോർട്ട് യൂസർഫീയിൽ വർധനയെന്ന് വെള്ളിയാഴ്ച്ച ചേർന്ന ആർ എം എ എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായപ്പെട്ടു . എയർപോർട്ട് യൂസർഫീ പിൻവലിക്കാൻ അധികൃതർ തയ്യാറാവണമെന്നും ആർ എം എ യോഗത്തിൽ ആവശ്യപ്പെട്ടു .
ആർ എം എ എക്സിക്യൂട്ടീവിലേക്ക് പുതുതായി തെരെഞ്ഞെടുത്ത ആഷിക് സക്കറിയ,ബിൻസി സിജോയ് എന്നിവരെ യോഗം അഭിനന്ദിച്ചു .ആർ എം എ വനിത വിങ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു .
വരുന്ന ഓഗസ്റ്റ് -30 ന് ആർ എം എ സംഘടിപ്പിക്കുന്ന ഫാമിഫെസ്റ്റ് 2024 വലിയ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു .
യോഗത്തിൽ ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ അദ്യക്ഷത വഹിച്ചു .ജ സെക്രട്ടറി സുനിൽ നായർ സ്വാഗതവും കമ്മറ്റി അംഗങ്ങളായ പ്രദീപ് ,ഷാജഹാൻ ,സുജിത്ത് സുഗുണൻ ,ബിൻസി സിജോയ് എന്നിവർ സംസാരിച്ചു ആർ എം എ ട്രഷറർ സന്തോഷ് നന്ദിയും പറഞ്ഞു
