മസ്കറ്റ് : മസ്കറ്റിലെ മലയാളി പ്രവാസികൾക്ക് എന്നും പുതുമ സമ്മാനിക്കുന്ന സുമുസ് ടീമിൽ നിന്നും ഒരു പുതിയ സംരംഭം കൂടി പിറവിയെടുത്തിരിക്കുന്നു. കേരളക്കരയുടെ സ്വന്തം രുചികൂട്ടുകളുടെ വിസ്മയം കാഴ്ച്ച വെക്കുന്ന സുമുസ് റെസ്റ്റോറന്റ്‌ ശ്രീ. ശശി ത്യക്കരിപ്പൂർ ഉൽഘാടനം നിർവ്വഹിച്ചു. സുമൂസിൽ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും തീർത്തും വനിതകളാണ് എന്നുള്ളതാണ് സുമുസ് ന്റെ പ്രത്യേകത.
72 പേർക്ക് ഒരുമിച്ചു ഇരുന്ന് ഭക്ഷണം കഴി ക്കാനുള്ള സീറ്റിങ് കപ്പാസിറ്റി അതേപോലെ ഒമാനിലെ മലയാളി കൂട്ടായ്മകളുടെ എക്സിക്യൂട്ടീവ് മീറ്റിങ്ങുകൾ ഫാമിലി birthday പാർട്ടികൾ വിവാഹ വാർഷിക ആഘോഷങ്ങൾ തുടങ്ങിയവക്ക് ഉപയോഗിക്കാൻ പറ്റിയ മിനി ഹാൾ കൂടാതെ സംഗീതം ആസ്വദിക്കുന്നവർക്കും പാടാൻ ആഗ്രഹിക്കുന്നവർക്കും ഉപയോഗപ്പെടുത്താൻ പറ്റുന്ന മ്യൂസിക് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളും ബൾക് ഓർഡറുകൾ സ്വീകരിച്ചു എത്തിച്ചു കൊടുക്കുന്ന സൗകര്യങ്ങളും സുമുസ് ൽ ഒരുക്കിയിട്ടുണ്ടെന്ന് സുമൂസ്‌ ഗ്രൂപ്പ്‌ മാനാജിങ്‌ ഡയറക്റ്റർ ശ്രീ. സുബൈർ മാഹിൻ അറിയിച്ചു.
അധിഥികൾക്ക് മനസ്സിന് ആനന്ദം ഉളവാക്കുന്ന രീതിയിലുള്ള ആമ്പിയൻസ് അനുഭവപ്പെടുന്നു എന്നുള്ളതും സുമുസ് ന്റെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *