കുവൈത്ത് മംഗെഫിലെ ഫ്ലാറ്റില്‍ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചു .മരിച്ചവരിൽ അഞ്ചു മലയാളികളും
തിരുവല്ല സ്വദേശി പ്രവാസിയുടെ ഉടമസ്ഥയിലുള്ള കമ്പനിയിലെ ജോലിക്കാർ താമസിച്ചിരുന്ന ഫ്ളാറ്റിന് തീപിടിച്ചു, മലയാളികൾ അടക്കം നിരവധിപ്പേർക്ക് പൊള്ളലേറ്റു
കുവൈത്തിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്‌ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചെന്ന് സൂചന. മലയാളികൾ അടക്കം നിരവധിപ്പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മങ്കെഫ് ബ്ലോക്ക് നാലിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ആദ്യ നിലയിലെ അടുക്കളയിൽ നിന്നാണ് തീ ഉയർന്നത് എന്നാണ് സൂചന. ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റിൽ വിശ്രമിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. തീ ഉയർന്നത് ഉറങ്ങുന്നതിനിടെയായത് കൊണ്ട് പെട്ടെന്ന് പുറത്തേയ്ക്ക് ഓടി രക്ഷപ്പെടാൻ പലർക്കും സാധിച്ചില്ല.